Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മങ്കിപോക്‌സ് പുതിയ രൂപത്തില്‍; പടരുന്നത് ശാരീരിക സമ്പര്‍ക്കത്തിലൂടെ, മരണനിരക്ക് ഉയരുമെന്നും പഠനം


ന്യൂഡൽഹി : പുതിയ ക്ലേഡ് 1 ബി സ്‌ട്രെയിൻ എംപോക്‌സ് (മങ്കിപോക്‌സ്) ആശങ്കാ ജനകമാണെന്ന്‌ കണ്ടെത്തല്‍. ശാരീരിക സമ്പർക്കം പുലർത്തുന്ന ആളുകൾക്കിടയിൽ എളുപ്പത്തിൽ പടരുമെന്നും ഇത് കുട്ടികളിൽ പോലും മരണനിരക്ക് വർധിപ്പിക്കുമെന്നും വിദഗ്‌ധർ. 2022ൽ ആഗോള പൊട്ടിത്തെറിക്ക് കാരണമായ എംപോക്‌സ് ക്ലേഡ് 2 ബിയിൽ നിന്ന് വ്യത്യസ്‌തമാണ് പുതിയ സ്‌ട്രെയിൻ.

‘മധ്യ ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വളരെക്കാല മായി ഇത്തരം എൻഡെമിക് കേസുകൾ കാണുന്നുണ്ട്. കൂടുതൽ മാരകവും പ്രാധാന്യ മുള്ളതുമായ എംപോക്‌സ് ക്ലേഡ് 1 പതിറ്റാണ്ടുകളായി അവിടെയുണ്ട്. എന്നാൽ ഇപ്പോൾ പുതിയ വ്യതിയാനങ്ങൾ കാരണം ഇത് കൂടുതൽ പകരാൻ സാധ്യതയുണ്ടെ’ന്ന്‌ പകർച്ച വ്യാധി വിദഗ്‌ധൻ ഡോ ഈശ്വർ ഗിലാഡ പറഞ്ഞു.

ക്ലേഡ് 1 ൽ നിന്ന് വ്യത്യസ്‌തമായി, 2023 സെപ്റ്റംബറിൽ മനുഷ്യരിലേക്ക് കുതിച്ചതായി കണക്കാക്കപ്പെടുന്ന ക്ലേഡ് 1 ബി എന്ന പുതിയ സ്‌ട്രെയിൻ ഉയർന്ന മരണനിരക്കാണ് ഉള്ളത്. യുകെയിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്ഞരുടെ അഭിപ്രായത്തിൽ, മുതിർന്നവരിൽ 5 ശതമാനവും കുട്ടികളിൽ 10 ശതമാനവുമാണ് ക്ലേഡ് 1 ബി മരണനിരക്ക്. പുതിയ ക്ലേഡ് ലൈംഗിക ബന്ധമില്ലാതെ സ്‌ത്രീകളെയും പുരുഷന്മാരെയും ബാധിക്കും. കുട്ടികളെ ബാധിക്കാനും കൂടാതെ ഗർഭം അലസാനും ഇത് കാരണമാകുന്നു.


Read Previous

പകർച്ചവ്യാധി പ്രതിരോധം; സർക്കാരിന് പാളിച്ചയില്ലെന്ന് ആരോഗ്യമന്ത്രി, യോഗം ചേർന്നതിന്‍റെ കണക്ക് വേണ്ടെന്ന് പ്രതിപക്ഷം

Read Next

അബ്ദുൽ റഹീമിന്റെ വധ ശിക്ഷ റദ്ദ് ചെയ്ത് റിയാദ് ക്രിമിനൽ കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »