
റിയാദ് : “സാമൂഹിക സുരക്ഷക്ക് ധാർമിക ജീവിതം” എന്ന പ്രമേയത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിൻ്റെ ദേശിയതല ഉദ്ഘാടാനം റിയാദിൽ വെച്ച് ഒക്ടോബർ 18 വെള്ളിയാഴ്ച്ച റിയാദ് ഇന്ത്യൻ മീഡിയാ ഫോറം അധ്യക്ഷൻ നസ്റുദ്ദീൻ വി.ജെ നിർവ്വഹിക്കുമെന്ന് ഇസ്ലാഹി സെൻറർ ഭാരവാഹികൾ അറിയിച്ചു.
പ്രസ്തുത പരിപാടിയിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രബോധകൻ സയ്യിദ് സുല്ലമി പ്രമേയം വിശദീകരിക്കും, റഷീദ് കൊളത്തറ(OICC) UP മുസ്തഫ(KMCC) തുടങ്ങിയ പ്രമു ഖരും പങ്കെടുക്കും. മത മൂല്യങ്ങളിൽ അധിഷ്ഠിതമായ ധാർമ്മിക ജീവിതം നയിക്കു ന്നതിന് പ്രേരിപ്പിക്കുക വഴി സമൂഹത്തിന്റെ സമഗ്രമായ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നതാണ് ക്യാമ്പയിൻ കൊണ്ട് ലക്ഷ്യം വെക്കുന്നത്.
കൃത്യമായ രാഷ്ട്രീയ അവബോധത്തോടെ സാമൂഹിക ഇടപെടലുകള്‍ നടത്തി അധാര്‍മികതകള്‍ക്കും വര്‍ദ്ധിച്ചുവരുന്ന സാമുഹിക അനാചാരങ്ങള്‍ക്കും എതിരെ പൊതുസമൂഹത്തെ ഏകോപിപ്പിക്കേണ്ട ചുമതല ഏറ്റെടുത്താണ് സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ഈ ക്യാമ്പയിനുമായി മുന്നോട്ട് വരുന്നത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നടത്തപ്പെടുന്ന ക്യാമ്പയിൻ അനുബന്ധ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹത്തിന്റെയും മാധ്യമപ്രവർത്തകരുടെയും ഇതര സഹോദര പ്രസ്ഥാന ങ്ങളുടെയും പൂർണ്ണ പിന്തുണയുണ്ടാകണമെന്ന് സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ ഭാരവാഹികൾ പത്രകുറിപ്പിലൂടെ അഭ്യർത്ഥിച്ചു.