
റിയാദ്: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ “സാമൂഹ്യ സുരക്ഷക്ക് ധാർമിക ജീവിതം” എന്ന പ്രമേയത്തിൽ ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയ്ൻ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ റിയാദ് ഇന്ത്യൻ മീഡിയം ഫോറം പ്രസിഡൻറ് നസറുദ്ധീൻ വി ജെ ഉൽഘാടനം ചെയ്തു.
ചടങ്ങിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദാഇ സയ്യിദ് സുല്ലമി പ്രമേയ വിശദീകരണം നടത്തി. സാമൂഹിക സാമ്പത്തിക കുടുംബ രാഷ്ട്രീയ രംഗത്ത് വർദ്ധിച്ചുവരുന്ന ധർമ്മ നിരാസങ്ങളുടെ ഫലമായി അശാന്തിയും അസമാധാനവും പേറുന്ന വർത്തമാന കാലത്ത് ഭീതി രഹിതമായ സ്വസ്ഥ പൂർണ്ണമായ ഒരു സാമൂഹിക അന്തരീക്ഷത്തിന് ഖുർആനിക മൂല്യങ്ങളെ പുൽകുക എന്നതാണ് പരിഹാരമെന്നും ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി മൂല്യങ്ങളെല്ലാം ലംഘിച്ച് മുന്നോട്ട് പോകുന്ന പ്രവണതകൾക്ക് അറുതി വരാൻ താൻ മരണപ്പെട്ടാൽ തന്റെ ചെറുതും വലുതുമായ മുഴുവൻ കാര്യങ്ങളും ഒന്നൊഴി യാതെ വിചാരണ ചെയ്യപ്പെടുകയും ശിക്ഷകൾ അനുഭവിക്കേണ്ടി വരികയും ചെയ്യു മെന്നുമുള്ള അടിയുറച്ച വിശ്വാസം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റഷീദ് കൊളത്തറ – ഒ ഐ സി സി , യു പി മുസ്തഫ – കെ എം സി സി, ഫോക്കസ് ഇന്റർ നാഷണൽ സൗദി റീജിയൺ ഡെപ്യൂട്ടി CEO IMK അഹ്‌മദ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സിറാജ് തയ്യിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ കൊടക്കാട് സ്വാഗതവും ഷാജഹാൻ ചളവറ നന്ദിയും പറഞ്ഞു.