ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കൊച്ചി: 1977, നവംബര്‍ നാല്, അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി സഞ്ചരിച്ച വിമാനം അസ മിലെ ജൊര്‍ഹാത്തിന് സമീപം അപകടത്തില്‍പ്പെട്ടു. രാത്രി 7.45 ഓടെ നടന്ന അപകടം രാത്രി 11 മണിയോടെയാണ് ലോകം അറിഞ്ഞത്. ആ വാര്‍ത്ത ലോകത്തെ അറിയിക്കാന്‍ നിയോഗം ഒരു മലയാളി മാധ്യമ പ്രവര്‍ത്തനായിരുന്നു. അന്ന് അകാശവാണി ലേഖകനായിരുന്ന, കഴിഞ്ഞ ദിവസം അന്തരിച്ച കെ ഗോവിന്ദന്‍ കുട്ടിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പ്രധാനമന്ത്രി എന്ന നിലയില്‍ മൊറാര്‍ജി ദേശായിയുടെ ആദ്യ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേ ക്കുള്ള സന്ദര്‍ശനത്തിനിടെ ആയിരുന്നു അപകടം. കെ ഗോവിന്ദന്‍ കുട്ടിയും അപകടത്തില്‍പ്പെട്ട വിമാനത്തിലെ യാത്രികനായിരുന്നു. പൈലറ്റ് അടക്കം അഞ്ച് പേര്‍ മരിച്ച വിമാന അപകടത്തില്‍ നിന്ന് അത്ഭുതകമായി രക്ഷപ്പെട്ട പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരില്‍ ഒരാളായിരുന്നു ഗോവിന്ദന്‍ കുട്ടി.
ഇന്ത്യന്‍ വ്യോമസേനയുടെ സോവിയറ്റ് നിര്‍മ്മിത ടുപോളേവ് ടിയു 124 വിമാനമാണ് അസമിലെ ജോര്‍ഹട്ടിനടുത്തായിരുന്നു അപടത്തില്‍പ്പെട്ടത്. പ്രധാനമന്ത്രി ദേശായിയോടൊപ്പം അദ്ദേഹത്തിന്റെ മകന്‍ കാന്തിഭായ് ദേശായി, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പി കെ തുങ്കോണ്‍, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ജോണ്‍ ലോബോ, സുരക്ഷാ ഉദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരും വിമാനത്തിലു ണ്ടായിരുന്നു. മുന്‍സീറ്റില്‍ ഇരുന്ന 81 വയസ്സുള്ള പ്രധാനമന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ മകന്‍ കാന്തിലാല്‍ ഒഴികെ മറ്റ് യാത്രികര്‍ക്കും ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചില്ല.
ഗോവിന്ദൻ കുട്ടി നല്‍കിയ റിപ്പോര്‍ട്ടും, അദ്ദേഹത്തിന്റെ ഓര്‍മയുമായിരുന്നു അപകടത്തെ കുറിച്ച് പിന്നീട് ലോകം അറിഞ്ഞത്. ജോര്‍ഹട്ടിനടുത്ത ഗ്രാമത്തിലെ വയലിലായിരുന്നു വിമാനം തകര്‍ന്നു വീണത്. ഗ്രാമീണരായിരുന്നു ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. പ്രധാമന്ത്രിയുമായി അടു ത്തുള്ള സൈനിക പോസ്റ്റിലേക്ക് എത്താനായിരുന്നു ശ്രമം. പന്തങ്ങളുമായി ഗ്രാമീണര്‍ വഴികാട്ടി. ഒന്നര മണിക്കൂറോളം നടന്നാണ് അന്ന് സൈനിക പോസ്റ്റില്‍ എത്തിയത്. ഫോണ്‍ സൗകര്യമുള്ള സ്ഥലം എന്ന നിലയിലാണ് സൈനിക പോസ്റ്റിലേക്ക് എത്തിയത്.
പിന്നാലെ, ഗോവിന്ദന്‍ കുട്ടി മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തത്തിലേക്ക് കടന്നു. മാധ്യമ പ്രവര്‍ത്തക സംഘത്തിലുണ്ടായിരുന്ന പിടിഐ റിപ്പോര്‍ട്ടര്‍ ആയിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ ത്തകന്‍ എന്‍വിആര്‍ സ്വാമി ആയിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചത്. അദ്ദേഹം വാര്‍ത്താ ഏജന്‍സിയി ലേക്ക് വിവരങ്ങള്‍ നല്‍കാന്‍ കോള്‍ കണക്ട് ചെയ്യാന്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ വിളിച്ച് ആവശ്യ പ്പെട്ടു. ആകാശവാണി ലേഖകനും തന്നോടൊപ്പമുണ്ടെന്ന് അറിയിക്കാന്‍ സ്വാമി തയ്യാറായതുമില്ല.
സ്വാമിയുടെ ഫോണ്‍കോളുകള്‍ കഴിഞ്ഞാണ് തന്നിലേക്ക് അവസരം എത്തിയത് എന്ന് ഗോവിന്ദന്‍ കുട്ടി പറഞ്ഞിട്ടുണ്ട്. വിമാനം തകര്‍ന്നു. പ്രധാനമന്ത്രി രക്ഷപ്പെട്ടു. ഈ വിവരം ഡല്‍ഹിയിലെ എയര്‍ ജനറല്‍ ന്യൂസ് റൂമിലേക്ക് വിവരം കൈമാറുക എന്നതായിരുന്നു ടെലഫോണ്‍ ഓപ്പറേറ്ററോട് ഗോവിന്ദന്‍ കുട്ടി പറഞ്ഞത്. അന്നത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കും മുന്‍പ് വിവരം അറിയിക്കുക എന്നതായിരുന്നു ലക്ഷ്യം.
കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഫോണ്‍കോള്‍ തിരിച്ചെത്തി, അത് സ്വാമിക്കുള്ളതായിരുന്നില്ല, ആകാശ വാണി റിപ്പോര്‍ട്ടറെ തേടിയായിരുന്നു. ആകാശവാണിയുടെ ജനറല്‍ ന്യൂസ് റൂമില്‍ നിന്നായിരുന്നു ആ വിളിയെത്തിയത്. ആകാശവാണി എഡിറ്റര്‍ പ്രഭാകര്‍ മിശ്രയെ ആകാശവാണി ഡയറക്ടര്‍ എസ്സി ഭട്ട് വിളിച്ച് അന്വേഷിച്ചത് പ്രധാനമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്ന ആകാശവാണി ലേഖകനെ കുറിച്ചായിരുന്നു. ഭട്ടിന്റെ വീട്ടിലെ രണ്ടാമത്തെ ടെലഫോണ്‍ ലൈനില്‍ അപ്പോള്‍ അപകടത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ അന്നത്തെ വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി എല്‍.കെ. അഡ്വാനി കാത്തിരിക്കുന്നു ണ്ടായിരുന്നു. താന്‍ നല്‍കിയ റിപ്പോര്‍ട്ട് ‘ഭട്ട് അഡ്വാനിയെ അറിയിച്ചു, ഒരു മിനിറ്റിനുള്ളില്‍ ആ വാര്‍ത്ത ആകാശവാണി പ്രക്ഷേപണം ചെയ്തു,’. എന്നാണ് ഒരു അഭിമുഖത്തില്‍ കെ ഗോവിന്ദൻ കുട്ടി പ്രതികരിച്ചത്.
റിപ്പോര്‍ട്ടിന് ഗോവിന്ദൻ കുട്ടിക്ക് പുരസ്‌കാരങ്ങളും സ്ഥാനക്കയറ്റവും ലഭിക്കുമെന്ന് പലരും പ്രതീക്ഷിച്ചി രുന്നു. എന്നാല്‍ അതുണ്ടായില്ല. ഐ & ബി സെക്രട്ടറിയില്‍ നിന്ന് ഒരു അഭിനന്ദന കത്താണ് ലഭിച്ചത്. വിമാന അപകടം സംബന്ധിച്ച് പിന്നീട് നടന്ന അന്വേഷണങ്ങളിലും ഗോവിന്ദന്‍ കുട്ടി പ്രധാന സാക്ഷി യായിരുന്നു.
