മഹാരാഷ്ട്രയില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്?; 15 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്; ചെന്നിത്തല അടിയന്തര യോഗം വിളിച്ചു


മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ തുടരുന്നു. മുന്‍ മുഖ്യമന്ത്രി അശോക് ചവാന് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നേ ക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് വിട്ട അശോക് ചവാന്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹ്തതിന്റെ ഓഫീസ് സൂചിപ്പിച്ചു.

യുവനേതാവ് വിശ്വജിത്ത് കദം, അസ്ലം ഷെയ്ഖ്, അമീന്‍ പട്ടേല്‍, സഞ്ജയ് നിരുപം തുടങ്ങി 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ ചിത്രം തെളിയുമെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

പ്രതിപക്ഷത്തെ 10-15 എംഎല്‍എമാര്‍ അശോക് ചവാനുമായി ബന്ധം പുലര്‍ത്തുന്ന തായി ബിജെപിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എ രവി റാണ പറയുന്നു. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ സുശീല്‍കുമാര്‍ ഷിന്‍ഡെയേയും മകളേയും ബിജെപി സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

മഹാരാഷ്ട്രയിലെ പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുംബൈയില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. താന്‍ പാര്‍ട്ടി വിടുമെന്നത് അഭ്യൂഹം മാത്രമാണെന്നും, കോണ്‍ ഗ്രസുകാരനായി തന്നെ തുടരുമെന്നും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാര്‍ പറഞ്ഞു.


Read Previous

നരേന്ദ്രമോദി ഇന്ന് യു.എ.ഇ.യിൽ; ‘അഹ്‌ലന്‍ മോദി’ വൈകീട്ട്; ക്ഷേത്രോദ്ഘാടനം നാളെ

Read Next

കാണാതായ പന്ത്രണ്ട് വയസുകാരനെ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »