വിദേശത്ത് ആരോഗ്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍; നോര്‍ക്ക രജിസ്ട്രേഷന് തുടക്കമായി


തിരുവനന്തപുരം: വിദേശത്തേയ്ക്ക് അവസരങ്ങളുമായി നോര്‍ക്ക നഴ്സിങ് രജിസ്ട്രേഷന് തുടക്കമായി. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. വിവിധ വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖല യില്‍ വിവിധ സ്പെഷ്യാലിറ്റികളിലെ നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് അവസരമൊ രു ക്കുന്ന നോര്‍ക്ക റൂട്ട്സ് രജിസ്ട്രേഷന് തുടക്കമായി.

നഴ്സിങില്‍ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോള ശ്ശേരി അറിയിച്ചു. നിലവില്‍ ജര്‍മ്മനി (ട്രിപ്പിള്‍ വിന്‍), യുകെ (ഇംഗ്ലണ്ട്, വെയില്‍സ്), കാനഡ (ന്യൂ ഫോണ്ട്ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ പ്രവിശ്യ), സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയം, കുവൈറ്റ് എന്നിവിടങ്ങളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റുകള്‍. www.nifl.norkaroots.org വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ബയോഡാറ്റ അപ്ലോഡ് ചെയ്ത് ആവശ്യമുളള വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ജോലി ചെയ്യാന്‍ താല്‍പര്യമുളള രാജ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കാം. അധിക ഭാഷായോഗ്യതകള്‍ മറ്റ് യോഗ്യതകള്‍ എന്നിവ നല്‍കാനും സംവിധാനമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.


Read Previous

ജനനേന്ദ്രിയം മുറിച്ചത് ലൈംഗിക അതിക്രമം ചെറുക്കാന്‍; ഗംഗേശാനന്ദയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം

Read Next

സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു; മൻപ്രീത് സിങ് ഉള്‍പ്പെടെ 4 പേര്‍ക്ക് കീര്‍ത്തിചക്ര

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »