മെട്രോയിലും ബസുകളിലും ഒരു ദർബ് കാർഡ് വഴി കൂടുതൽ പേർക്ക് ടിക്കറ്റ് എടുക്കാം, പദ്ധതി വൈകാതെ നടപ്പാക്കുമെന്ന് റിയാദ് ട്രാൻസ്‌പോർട്ട്


റിയാദ്: റിയാദ് മെട്രോയിലും ബസുകളിലും ഒരു ടിക്കറ്റ് കാര്‍ഡ് വഴി ഒന്നിലധികം പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമായി റിയാദ് ട്രാന്‍സ്‌പോര്‍ട്ട്. വൈകാതെ ഈ സംവിധാനം നിലവില്‍ വരു മെന്നും യാത്രക്കാര്‍ക്ക് അനായാസം യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണെന്നും റിയാദ് ട്രാന്‍ സ്‌പോര്‍ട്ട് എക്‌സില്‍ വ്യക്തമാക്കി.

നിലവില്‍ ടിക്കറ്റ് കാര്‍ഡ് ആയ ദര്‍ബ് വഴി ഒരാള്‍ക്ക് മാത്രമേ ഒരു സമയം യാത്ര ചെയ്യാനാവൂ. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ യാത്ര ചെയ്യുന്നുവെങ്കില്‍ അഞ്ചുപേര്‍ക്കും ഓരോ ദര്‍ബ് കാര്‍ഡ് വേണം. എന്നാല്‍ ഈ സംവിധാനത്തിന് മാറ്റം വരുമെന്നും ഒരു ദര്‍ബ് കാര്‍ഡ് വഴി കൂടുതല്‍ പേര്‍ക്ക് ടിക്കറ്റ് എടുക്കാനാവുമെന്നും പദ്ധതി വൈകാതെ നടപ്പാക്കുമെന്നും റിയാദ് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു.

റിയാദ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ബസുകള്‍ ബുക്ക് ചെയ്യാനും സൗകര്യമൊരുക്കുന്നുണ്ട്. നാം ആവശ്യപ്പെട്ട സ്ഥലത്തേക്ക് ബസുകളെത്തും. നിലവില്‍ ഏഴ് ബുക്കിംഗ് കേന്ദ്രങ്ങളാണുള്ളത്. ഗര്‍നാഥ, അഖീഖ്, യര്‍മൂക്ക്, ഖുര്‍തുബ, അറൈജാ, അല്‍ഖലീജ്, അസീസിയ എന്നിവിടങ്ങളില്‍ നിന്ന് ബസുകള്‍ വാടക ക്കെടുക്കാവുന്നതാണ്.


Read Previous

അക്കൌണ്ടിൽ നിന്ന് അരക്കോടി തട്ടി, ബാങ്ക് ജീവനക്കാരിയും കാമുകനും പിടിയിൽ,വയോധികയുടെ പണമാണ് തട്ടിയെടുത്തത് അറസ്റ്റ് കേരളത്തിൽ നിന്ന്

Read Next

ഇടക്കാല ഉത്തരവിന് സ്റ്റേ, ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ വിമർശനം ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്‍റെ ഭാഗം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »