ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

അഹമ്മദാബാദ് : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഗുജറാത്തിൽ പൊലീസ് വടത്തിയ റെയ്ഡിൽ ആയിരത്തിലേറെ ബംഗ്ലാദേശികൾ അറസ്റ്റിലായി. അഹമ്മദാബാദ് , സൂറത്ത് നഗരങ്ങളിൽ മാത്രം നടത്തിയ റെയ്ഡിലാണ് 1024 ബംഗ്ലാദേശ് പൗരൻമാർ പിടിയിലായത്. ഇതിൽ രണ്ടു പേർ അൽഖ്വയ്ദയുടെ സ്ലീപ്പർ സെല്ലിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് സംശയിക്കുന്നു. ഗുജറാത്തിൽ താമസിക്കുന്ന എല്ലാ ബംഗ്ലാദേശ് പൗരൻമാർക്കും കീഴടങ്ങാൻ സർക്കാർ സമയം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
അനധികൃതമായി താമസിക്കുന്ന എല്ലാവരെയും നാടുകടത്താനുള്ള ശ്രമം തുടരുകയാണെന്നും സർ ക്കാർ വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി മുതൽ ആരംഭിച്ച ഓപ്പറേഷനിലൂടെയാണ് ഇത്രയും പേരെ പിടികൂടിയത്. ഇതിൽ 890 പേരെ അഹമ്മദാബാദിൽ നിന്നും 134 പേരെ സൂറത്തിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം പിടിയിലായവരെ നാടുകടത്തു മെന്ന് ഡി.ജി.പി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അനധികൃത താമസക്കാരോട് രണ്ടുദിവസത്തിനകം പൊലീസ് സ്റ്റേഷനുകളിൽ സ്വമേധയാ കീഴടങ്ങണ മെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നുഴഞ്ഞു കയറ്റക്കാർക്ക് അഭയം നൽകുന്നവർക്കെതിരെ കർശന നടപടി യെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
