Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാജ്യത്തിനകത്തും പുറത്തും നിന്നും 17 ലക്ഷത്തിലധികം ആളുകൾ ആസ്വദിക്കാനെത്തി; 52 ദിവസം നീണ്ടുനിന്ന ‘ജിദ്ദ സീസൺ 2024’ ആഘോഷങ്ങൾ


ജിദ്ദ: 52 ദിവസം നീണ്ടുനിന്ന ‘ജിദ്ദ സീസൺ 2024’ ആഘോഷങ്ങൾ രാജ്യത്തിനകത്തും പുറത്തും നിന്നും 17 ലക്ഷത്തിലധികം ആളുകൾ ആസ്വദിക്കാനെത്തിയെന്ന് കണക്ക്. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ജിദ്ദയുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന നിര വധി വിനോദ – സാംസ്കാരിക പരിപാടികളാണ് അരങ്ങേറിയത്. ജൂൺ 27 ന് ആരംഭിച്ചതു മുതൽ സന്ദർശകരുടെയും വിനോദസഞ്ചാരികളുടെയും വിപുലമായ പങ്കാളിത്തത്തി നാണ് ‘ജിദ്ദ സീസൺ 2024’ സാക്ഷ്യം വഹിച്ചത്.

ഈ നേട്ടം രാജ്യത്തിന് അകത്തും പുറത്തുമുള്ള വിനോസഞ്ചാരികൾക്കും കലാസ്വാ ദകർക്കുമായി അവതരിപ്പിച്ച ആഘോഷ പരിപാടികളുടെ മികവും വൈവിധ്യവും ഈ മേഖലയിൽ ചെലുത്തുന്ന സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അധികൃതർ അഭിപ്രായപ്പെട്ടു. വിനോദത്തിന്‍റെയും കലയുടെയും ഒന്നിലധികം വശങ്ങൾ ഉൾക്കൊ ള്ളുന്ന അസാധാരണമായ അനുഭവങ്ങളാണ് സന്ദർശകർ ആസ്വദിച്ചത്. ഇത് മേഖല യിലെ ഏറ്റവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ജിദ്ദയുടെ സ്ഥാനം ശക്തിപ്പെടുത്തിയെന്നും അധികൃതർ അവകാശപ്പെട്ടു.

വ്യത്യസ്‌തമായ നിരവധി വേദികളാണ് ഇത്തവണ സീസൺ ആഘോഷ പരിപാടികൾ ക്കായി ഒരുങ്ങിയിരുന്നത്. അതിലേറ്റവും ശ്രദ്ധയാകർഷിച്ചത്, പ്രത്യേകിച്ച് കുടുംബങ്ങ ളെയും കുട്ടികളെയും ആകർഷിച്ചച് ‘സിറ്റി വാക്ക്’ ഏരിയ ആയിരുന്നു. അതിൽ സംവേദനാത്മക അനുഭവങ്ങളും വിസ്യാനുഭവം പകരുന്ന വിവിധ ഗെയിമുകളും ഉൾപ്പെട്ടിരുന്നു. ലോക പ്രശസ്തമായ കഥകളെയും കാർട്ടൂൺ കഥാപാത്രങ്ങളെയും അവതരിപ്പിച്ച് കുടുംബങ്ങളെ ആകർഷിച്ച ‘വാർണർ ബ്രദേഴ്സ് ഡിസ്കവറി: സെലിബ്രേറ്റ് എവരി സ്റ്റോറി’ എന്ന പരിപാടിയായിരുന്നു ഈ ഏരിയയിലെ മുഖ്യയിനം.


Read Previous

സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാകില്ല; കടുത്ത രോഷം പ്രകടിപ്പിച്ച് രാഷ്ട്രപതി

Read Next

മഴവെള്ളപ്പാച്ചിലിൽ വാഹനം മുങ്ങി അപകടം; സ്കൂൾ പ്രിൻസിപ്പലും ഭാര്യയും 2 പെൺമക്കളും മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »