റമദാൻ മാസം മുഴുവൻ 55 ലക്ഷത്തിലധികം ഇഫ്താർ ഭക്ഷണം വിളമ്പും. സംസം വെള്ളത്തിന്റെ 20,000 കണ്ടെയിനറുകൾ; മക്കയിലെയും മദീനയിലെയും നോമ്പ്തുറ


പുണ്യ റമദാന്‍ മാസത്തില്‍ അതിഥികളായി എത്തുന്നവരെ വരവേല്‍ക്കുന്നതിനായി മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിലും മദീനയിലെ പ്രവാചക പള്ളിയിലും വിപുലമായ നോമ്പ് തുറയാണ് നടന്നുവരുന്നത് വിശ്വാസികള്‍ക്ക് നോമ്പു തുറക്കുന്നതിനുള്ള സൗകര്യങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി റമദാന്‍ മാസം മുഴുവന്‍ 55 ലക്ഷത്തിലധികം ഇഫ്താര്‍ ഭക്ഷണം വിളമ്പും. ഓരോ തീര്‍ഥാടകനും പുണ്യ ജലമായ സംസം ലഭ്യമാകുമെന്ന് ഉറപ്പാക്കിക്കൊണ്ട് സംസം വെള്ളത്തിന്റെ 20,000 കണ്ടെയിനറുകള്‍ ലഭ്യമാക്കും

ദീര്‍ഘനേരം പ്രാര്‍ഥന നടത്തുന്നതിന്, പള്ളിയുടെ വിശാലമായ മുറ്റങ്ങളില്‍ 33,000 പുതിയ പ്രാര്‍ഥനാ പരവതാനികള്‍ നിരത്തിയിട്ടുണ്ട് അവിടെയും എല്ലാ ദിവസം പ്രാര്‍ത്ഥന നടന്നുവരുന്നു പ്രായമായ വര്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും, 10,000 കൈ വണ്ടികളും 400 ഇലക്ട്രിക് ഗോള്‍ഫ് വണ്ടികളും പള്ളിയുടെ പരിസരത്ത് തടസ്സമില്ലാതെ സഞ്ചരിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്

ഇത്തവണ ആദ്യമായി, സന്ദര്‍ശകരുടെ ലഗേജുകള്‍ കൈകാര്യം ചെയ്യുന്നതിനായി രണ്ട് കേന്ദ്രീകൃത സംഭരണ കേന്ദ്രങ്ങളും പള്ളിയുടെ പ്രധാന പ്രവേശന കവാടങ്ങളില്‍ ആറ് നിയുക്ത ഡ്രോപ്പ് – ഓഫ് പോയിന്റുകളും ഉള്‍പ്പെടുന്ന ഒരു ലഗേജ് സംഭരണ, ട്രാക്കിങ് സംവിധാനവും അതോറിറ്റി നടപ്പിലാക്കി യിട്ടുണ്ട്. ബാഗേജ് കൈകാര്യം ചെയ്യുന്നത് കാര്യക്ഷമമാക്കുന്നതിനും തടസ്സരഹിതമായ ആരാധനാ അനുഭവം ഉറപ്പാക്കുന്നതിനുമാണിത്.നടപ്പാക്കിയിട്ടുള്ളത്

വിശ്വാസികള്‍ക്കൊപ്പമുള്ള കുട്ടികളുടെ പരിപാലനത്തിനും സംരക്ഷണത്തിനുമായി ഗ്രാന്‍ഡ് മോസ്‌കില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പള്ളിയുടെ പരിസരത്ത് മൂന്ന് കുട്ടികളുടെ ഹോസ്റ്റിംഗ് കേന്ദ്രങ്ങള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്അ മാതാപിതാക്കള്‍ക്ക് മനസ്സമാധാനത്തോടെ ആരാധനയില്‍ ഏര്‍പ്പെടാന്‍ ഇത് ഏറെ സഹായകരമാകുന്നുണ്ട്. പള്ളിയില്‍ ഭജനമിരിക്കാന്‍ (ഇഅ്തികാഫ്) താല്‍പര്യമുള്ള വിശ്വാസികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരെ ഉള്‍ക്കൊള്ളുന്നതിനായി പള്ളിയില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആരാധനയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍ നിലനിര്‍ത്തുന്നതിനായി എസ്‌കലേറ്ററുകള്‍, ലിഫ്റ്റുകള്‍, വെന്റിലേഷന്‍ സംവിധാനങ്ങള്‍, ശബ്ദ സംവിധാനങ്ങള്‍, എയര്‍ കണ്ടീഷനിങ് യൂണിറ്റുകള്‍ എന്നിവയില്‍ സമഗ്രമായ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഉടനടി പ്രതികരണം ഉറപ്പാക്കുന്നതിനും കാലാവസ്ഥാ വ്യതിയാനങ്ങള്‍ നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഒരു പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു കൊണ്ട് റമദാന്‍ കാലത്തെ ആരാധന ക്രമങ്ങള്‍ വളരെ മികച്ച രീതിയിലാണ് അതികൃതര്‍ നടപ്പാക്കിവരുന്നത്‌


Read Previous

കാപ്പിയെന്നു വിശ്വസിച്ചു നിങ്ങള്‍ കുടിക്കുന്നത് കാപ്പി തന്നെ ആകണമെന്നില്ല

Read Next

എം ടിക്ക് പ്രണാമമർപ്പിച്ച് തുഞ്ചൻ ഉത്സവം സമാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »