മക്ക: ഹജ്ജ് തീര്‍ഥാടനം സുഗമമാക്കുന്നതിനായുള്ള നിയന്ത്രണങ്ങള്‍ നിലവില്‍വന്ന മെയ് നാല് മുതലുള്ള കാലയളവില്‍ ഹജ്ജ് പെര്‍മിറ്റില്ലാതെ എത്തിയ അരലക്ഷത്തി ലേറെ പേരെ തിരിച്ചയച്ചു. മക്ക അതിര്‍ത്തികളില്‍ വെച്ചാണ് ഇവരെ തിരിച്ചയച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വക്താവ് കേണല്‍ തലാല്‍ അല്‍ ഷല്‍ഹൂബ് അറിയിച്ചു.

സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ളവരെയാണ് ഔദ്യോഗിക അനുമതിയില്ലാതെ എത്തിയതിന്റെ പേരില്‍ പിടികൂടി മടക്കി അയച്ചത്. ഇവരില്‍ 250,381 പേര്‍ മക്കയ്ക്ക് പുറത്ത് താമസിക്കുന്നവരും 256,481 പേര്‍ വിസിറ്റ് വിസകളില്‍ രാജ്യത്തെത്തിയ വിദേശികളുമാണ്. അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 135,098 വാഹനങ്ങള്‍ മെയ് നാലു മുതല്‍ അതിര്‍ത്തികളില്‍ നിന്ന് തിരിച്ചയക പ്പെടുകയുണ്ടായി. ഇതിനു പുറമെ, താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 6,135 വിദേശികള്‍ പിടിയിലാവുകയുണ്ടായി. ഹജ്ജുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങള്‍ നല്‍കിയതിന് 160 പേര്‍ക്കെതിരേ കേസെടുത്തതായും അദ്ദേഹം അറിയിച്ചു.
ഇസ്ലാമിക ശരീഅത്ത് നിയമവുമായി യാതൊരു ബന്ധവുമില്ലാത്ത മുദ്രാവാക്യങ്ങളുടെ വേദിയായി ഹജ്ജ് വേളയെ മാറ്റാന്‍ സൗദി അറേബ്യ അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തീര്‍ഥാടകരുടെ സുരക്ഷയെ ഏതെങ്കിലും വിധത്തില്‍ അപകടപ്പെടുത്തുന്ന എല്ലാ ശ്രമങ്ങളെ ശക്തമായി നേരിടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദൈവത്തിന്റെ അതിഥികളുടെ സുരക്ഷയും സുരക്ഷയും ഒരു ചുവന്ന വരയാണ്. അത് ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
നുസുക്, തവക്കല്‍ന ആപ്ലിക്കേഷനുകള്‍ വഴി രജിസ്റ്റര്‍ ചെയ്യുന്ന പെര്‍മിറ്റ് ഉടമകള്‍ക്ക് മദീനയിലെ പ്രവാചകന്റെ ഖബറിടമായ റൗദാ ശരീഫ് സന്ദര്‍ശിക്കുന്നതിനുള്ള സമയക്രമം പ്രവാചക പള്ളിയുടെ കാര്യങ്ങള്‍ നേക്കിനടത്തുന്നതിനായുള്ള ജനറല്‍ അതോറിറ്റി പുറത്തിറക്കി. ഇതുപ്രകാരം പുരുഷന്മാരുടെ സന്ദര്‍ശന സമയം രണ്ട് സ്ലോട്ടുകളായാണ് സജ്ജീകരിച്ചിരിക്കുന്നത്. പുലര്‍ച്ചെ 12.30 മുതല്‍ ഉച്ചയ്ക്കുളള ദുഹ്ര്‍ നമസ്‌കാരം വരെയും 11. 30 മുതല്‍ രാത്രിയിലെ ഇഷാ നമസ്‌കാരം വരെയുമാണ് രണ്ട് സ്ലോട്ടുകള്‍. രാവിലെ 5.30 മുതല്‍ രാവിലെ 11 വരെയും രാത്രി 9.30 മുതല്‍ പുലര്‍ച്ച 12.30 വരെയുമാണ് സ്ത്രീകളുടെ സന്ദര്‍ശന സമയം. 37-ാം നമ്പര്‍ ഗേറ്റിന് എതിര്‍വശത്തുള്ള തെക്കുഭാഗത്തുള്ള മുറ്റങ്ങളിലൂടെയായിരിക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രവേശനം.