Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വീണ്ടും ഭാരതാംബ; രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് മന്ത്രി വി ശിവന്‍കുട്ടി


തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് വിദ്യാഭ്യസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെ രാജ്യപുരസ്‌ കാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടിയായിരുന്നു രാജ്ഭവനില്‍ സംഘടിപ്പിച്ചത്. താന്‍ എത്തുന്നതിനും ഇരുപത് മിനിറ്റ് നേരത്തെ പരിപാടി തുടങ്ങിയതും മന്ത്രിയെ ചൊടിപ്പിച്ചു.

പരിപാടിക്കായി എത്തുമ്പോള്‍ രാജ്ഭവനിലെ സെന്‍ട്രല്‍ ഹാളിലെ സ്‌റ്റേജില്‍ വച്ച ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ച നടത്തുന്നതാണ് കണ്ടതെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷന്റെ ചുമതലയാണ് ശിവന്‍കുട്ടിക്ക് ഉണ്ടായിരുന്നത്. പ്രസംഗത്തിനായി ക്ഷണിച്ചപ്പോള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെ ആദരം നേടിയ കുട്ടികളെ അഭിനന്ദിച്ച ശേഷം ശിവന്‍കുട്ടി പരിപാടി ബഹിഷ്‌കരിച്ച് ഇറങ്ങുകയായിരുന്നു.

സര്‍ക്കാരും രാജ്ഭവനും ചേര്‍ന്നുനടത്തുന്ന പരിപാടിയായിരുന്നു ഇത്. എന്നാല്‍ ഈപരിപാടിയില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയത് ശരിയായില്ലെന്നും സര്‍ക്കാര്‍ പരിപാടിയില്‍ ഒരുകാരണവശാലും പാര്‍ട്ടി ചിഹ്നങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.


Read Previous

മുത്തുച്ചിപ്പിയില്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കും അവാര്‍ഡ് പ്രതീക്ഷിക്കണം’; വിമര്‍ശനവുമായി ഇന്ദു മേനോന്‍

Read Next

ആണവ കേന്ദ്ര പ്രദേശങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ്: ഇറാൻ-ഇസ്രയേൽ പോര് മുറുകുന്നു?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »