Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അമ്മ പിളര്‍പ്പിലേയ്‌ക്ക്; ഫെഫ്‌കയെ സമീപിച്ച് താരങ്ങള്‍, ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ നീക്കം


മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മ പിളര്‍പ്പിലേക്കെന്ന് സൂചന. സംഘടനയിലെ 20 ഓളം താരങ്ങള്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കാനായി ഫെഫ്‌കയെ സമീപിച്ചു. അമ്മയ്ക്ക് ബദലായി ട്രേഡ് യൂണിയൻ ഉണ്ടാക്കുകയാണ് ഔദ്യോഗിക നേതൃത്വവുമായി വിയോജിപ്പുള്ള താരങ്ങളുടെ ആവശ്യം. ഇത്തരമൊരു ആവശ്യവു മായി താരങ്ങളിൽ ചിലർ തങ്ങളെ സമീപിച്ചതായി ഫെഫ്‌ക നേതൃത്വം സ്ഥിരീകരിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നത് മുതല്‍ താര സംഘടനയില്‍ ഭിന്നത രൂക്ഷമായിരുന്നു. ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ ജനറൽ സെക്രട്ടറിയുടെ ചുമതല വഹിച്ച ബാബു രാജിനെതിരെയും പീഡന പരാതി ഉയർന്നിരുന്നു. ഇതോടെ യാണ് പ്രസിഡന്‍റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഭരണ സമിതി അംഗങ്ങളെല്ലാം രാജിവയ്‌ക്കുകയും ജനറൽ ബോഡി ചേരാൻ തീരുമാനിക്കുകയും ചെയ്‌തത്.

ഇതും സംഘടനയ്ക്കകത്ത് വലിയ ഭിന്നിപ്പിന് ഇടയാക്കിയിരുന്നു. ആരോപണ വിധേയരായവർ മാത്രം രാജിവെച്ചാൽ മതിയായിരുന്നു എന്നായിരുന്നു ചിലരുടെ അഭിപ്രായം. അമ്മ സംഘടനയുടെ ഹേമ കമ്മിറ്റി റിപ്പോർട്ടിനോടുള്ള നിലപാട് തള്ളി നടൻ ജഗദീഷും, പൃഥിരാജും പരസ്യമായി രംഗത്ത് വന്നിരുന്നു.

ഇതിന് പിന്നാലെയാണ് 20 ഓളം താരങ്ങള്‍ ട്രേഡ് യൂണിയന്‍ ഉണ്ടാക്കി ഫെഫ്ക്കയില്‍ ചേരാന്‍ താല്‍പ്പര്യം അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണന്‍ സ്ഥിരീകരിച്ചു. എന്നാല്‍ താരങ്ങളുടെ ആവശ്യം അംഗീകരിക്കണ മെങ്കില്‍ ഫെഫ്‌ക ജനറല്‍ കൗണ്‍സിലിന്‍റെ അംഗീകാരം വേണമെന്നും ബി. ഉണ്ണികൃഷ്‌ണന്‍ വ്യക്തമാക്കി.


Read Previous

സീതാറാം യെച്ചൂരി അന്തരിച്ചു; മറഞ്ഞത് മതതേര രാഷ്ട്രീയത്തിന്റെ ശോഭ

Read Next

നീതി ലഭിക്കും വരെ പോരാട്ടം തുടരും’: ടിപി രാമകൃഷണന് മറുപടിയുമായി പിവി അൻവർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »