ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയാനുള്ള നീക്കത്തിൽ നിന്ന് ജി ബി പന്ത് ആശുപത്രി അധികൃതർ പിന്തിരിഞ്ഞ നടപടി സ്വാഗതാർഹം;വിവാദ ഉത്തരവിറക്കിയവർക്കെതിരെ നടപടി വേണം :മന്ത്രി വി ശിവൻകുട്ടി *
ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് നമ്മുടെ മലയാളം.കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി അധികൃതർ വിചിത്രമായ സർക്കുലർ പുറത്തിറ ക്കിയിരുന്നു. നഴ്സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ളതാണ് ആശുപത്രിയുടെ സര്‍ക്കുലര്‍
ഇന്ത്യൻ ഭരണഘടനയോട് തന്നെയുള്ള വെല്ലുവിളി ആയിരുന്നു ആ സർക്കുലർ. മാതൃഭാഷ സംസാരി ക്കാനുള്ള സ്വാതന്ത്ര്യം തടയാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്തിരിയണമെന്ന ആവശ്യം ശക്ത മായതോടെ ഉത്തരവ് പിൻവലിച്ച് ആശുപത്രി അധികൃതർ രംഗത്ത് വന്നിട്ടുള്ളതായി മാധ്യമങ്ങളിൽ കാണുന്നു. ഈ നടപടിയെ സ്വാഗതം ചെയ്യുന്നു. ആശുപത്രി അധികൃതർക്ക് സർക്കാർ കാരണം കാണി ക്കൽ നോട്ടിസ് നൽകിയതായും അറിയുന്നു. സർക്കുലർ ഇറക്കിയവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി ആവിശ്യപെട്ടു.
