Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആനന്ദക്കണ്ണീരുമായി അമ്മ, ബഹിരാകാശത്ത് നിന്ന് മടങ്ങിയെത്തിയ ശുഭാംശുവിനെ ഭൂമിയിലേക്ക് വരവേറ്റ് കുടുംബം; വീഡിയോ


ഹൈദരാബാദ്: ആക്‌സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി 18 ദിവസം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച ശേഷം ഭൂമിയിൽ സുരക്ഷിതമായി തിരിച്ചെത്തിയ ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയെ ഭൂമിയിലേക്ക് വരവേറ്റ് കുടുംബം. കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് മാതാപിതാക്കളായ ആശ ശുക്ലയും ശംഭു ശുക്ലയും ശുഭാംശുവിന്‍റെ തിരിച്ചുവരവ് ആഘോഷമാക്കിയത്. ഇന്ന്(ജൂലൈ 15) ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണിയോടെയാണ് നാലംഗ സംഘത്തെ വഹിക്കുന്ന സ്‌പേസ്‌ എക്‌സിന്‍റെ ഡ്രാഗൺ പേടകം സുരക്ഷിതമായി ലാൻഡിങ് നടത്തിയത്.

കാലിഫോർണിയക്കടുത്തുള്ള പസഫിക് സമുദ്രത്തിലാണ് പേടകം പതിച്ചത്. ശുഭാംശു ശുക്ലക്കൊപ്പം നാസയുടെ മുതിർന്ന ആസ്‌ട്രോനോട്ട് പെഗ്ഗി വിറ്റ്‌സൺ, ഹംഗറി സ്വദേശി ടിബോർ കാപു, പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്‌നാൻസ്‌കി എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ആക്‌സിയം 4 ദൗത്യത്തിലെ നാലംഗങ്ങളടങ്ങുന്ന പേടകത്തെ കപ്പലിൽ കരയ്‌ക്കെത്തിച്ചു. നാല് ബഹിരാകാശ യാത്രികരെയും പേടകത്തിൽ നിന്ന് പുറത്തേക്ക് എത്തിച്ചിട്ടുണ്ട്.

7 ദിവസത്തെ പുനരധിവാസ പദ്ധതി: തുടർന്ന് പ്രാഥമിക ആരോഗ്യ പരിശോധനകൾക്ക് ശേഷം ഇവരെ വ്യോമമാർഗം നാസയുടെ ഹ്യൂസ്റ്റണിലുള്ള ജോൺസൺ സ്‌പേസ് സെന്‍ററിലേക്ക് മാറ്റും. 7 ദിവസത്തെ പുനരധിവാസ പദ്ധതിക്ക് വിധേയരാക്കിയ ശേഷമായിരിക്കും ഇവരെ വീട്ടിലേക്ക് മടക്കിയയക്കുക. മൈക്രോഗ്രാവിറ്റിയിൽ കഴിഞ്ഞതിനാൽ തന്നെ ഇവർക്ക് ഭൂമിയുടെ ഗുരുത്വാകർഷണ വുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. ഇത് കണക്കിലെടുത്താണ് 7 ദിവസത്തെ പുനരധിവാസ പരിപാടിക്ക് വിധേയരാക്കുന്നത്.

ശുഭാംശുവിനെ വരവേറ്റ് കുടുംബം: ശുഭാംശുവിന്‍റെ മാതാപിതാക്കൾ പേടകം ഭൂമിയിൽ പതിക്കുന്നത് പ്രാർഥനയോടെ വീക്ഷിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവച്ചിരുന്നു. മകൻ സുരക്ഷിതമായി ഭൂമിയിൽ തിരികെയെത്തിയതിൽ ആനന്ദാശ്രു പൊഴിക്കുന്ന അമ്മയെയും വീഡിയോയിൽ കാണാം. ഇന്ത്യൻ പതാക കയ്യിലേറ്റിയാണ് ശുഭാംശുവിന്‍റെ പിതാവ് 18 ദിവസത്തെ ദൗത്യം പൂർത്തിയാക്കി മകൻ ഭൂമിയിലെത്തുന്ന അഭിമാന നിമിഷം ആഘോഷിച്ചത്. ‘എന്റെ മകൻ സുരക്ഷിതമായി തിരിച്ചെത്തി, ദൈവത്തിന് നന്ദി’ എന്നാണ് മകന്‍റെ മടങ്ങിവരവിന് പിന്നാലെ അമ്മ പറഞ്ഞത്. തുടർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.

ഭൂമിയിലേക്ക് സ്വാഗതം ചെയ്‌ത് മോദി: ഇന്ത്യയുടെ ഭാവി ബഹിരാകാശ പരീക്ഷണങ്ങളിൽ നിർണായകമാവുന്ന പരീക്ഷണങ്ങൾ നടത്തി 18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ഭൂമിയിലെത്തിയ ശുഭാംശു ശുക്ലയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമിയിലേക്ക് സ്വാഗതം ചെയ്‌തു. അദ്ദേഹത്തെ ഭൂമിയിലേക്ക് സ്വാഗതം ചെയ്‌തുകൊണ്ട് മോദി തന്‍റെ എക്‌സ് അക്കൗണ്ടിൽ കുറിച്ചതി ങ്ങനെ.

ആരാണ് ശുഭാംശു ശുക്ല?
ഉത്തർപ്രദേശ് സ്വദേശിയാണ് ശുഭാംശു ശുക്ല. 1985 ഒക്ടോബർ 10ന് ലഖ്‌നൗവിലാണ് ജനനം. ഇന്ത്യൻ വ്യോമസേനയുടെ (IAF) ഗ്രൂപ്പ് ക്യാപ്റ്റനായി സേവനമനുഷ്‌ഠിക്കുകയാണ് അദ്ദേഹം. ഇദ്ദേഹമാണ് ആക്‌സ്-4 ദൗത്യത്തിലെ പൈലറ്റായി പ്രവർത്തിച്ചത്. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലേക്കും അദ്ദേഹ ത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ശുഭാംശു ശുക്ലയ്‌ക്ക് 2,000 മണിക്കൂറിലധികം വ്യോമമാർഗം സഞ്ചരിച്ച പരിചയസമ്പത്തുണ്ട്. കൂടാതെ നിരവധി വിമാനങ്ങളും അദ്ദേഹം പറത്തിയിട്ടുണ്ട്.

1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ ഇന്ത്യക്കാരനായ രാകേഷ് ശർമ്മ നടത്തിയ ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകൾക്ക് ശേഷം ബഹിരാകാശത്തേക്ക് യാത്ര ചെയ്‌ത രണ്ടാ മത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം. മാത്രമല്ല, ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ശുക്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന നിമിഷമാണ്.

2027ൽ ഭ്രമണപഥത്തിലെത്താൻ പോകുന്ന ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാന് നിർണായകമായിരിക്കും ശുഭാംശു ബഹിരാകാശ നിലയത്തിൽ നടത്തിയ പരീക്ഷണങ്ങളും അദ്ദേഹത്തിന്‍റെ അനുഭവ സമ്പത്തും. മാത്രമല്ല, ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമെന്ന് സ്വപ്‌ന ത്തിലേക്കും ഇതൊരു സുപ്രധാന ചുവടുവെയ്‌പ്പാവും.

ആക്‌സിയം 4 ദൗത്യം വിജയം:
നാസയുടെ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എയില്‍ നിന്ന് 2025 ജൂൺ 25ന് ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12നായിരുന്നു വിക്ഷേപണം. സ്‌പേസ്‌എക്‌സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപിച്ചത്. 14 ദിവസത്തെ ദൗത്യമായിരുന്നെങ്കിലും പിന്നീട് 18 ദിവസത്തേക്ക് നീളുകയായിരുന്നു.

‘ആക്‌സിയം സ്പേസ്’ എന്ന സ്വകാര്യ കമ്പനി നടത്തുന്ന ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ ബഹിരാകാശയാത്ര ദൗത്യമാണിത്. നാസ, സ്‌പേസ് ഐഎസ്‌ആർഒ, യൂറോപ്യൻ സ്‌പേസ് ഏജൻസി എന്നിവരുമായി സഹകരിച്ചാണ് ആക്‌സിയം സ്പേസ് സർക്കാർ പിന്തുണയോടെ ആക്‌സ്-4 ദൗത്യം നടത്തുന്നത്. അമേരിക്ക, ഇന്ത്യ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളാണ് ദൗത്യത്തിന്‍റെ ഭാഗമായത്.


Read Previous

110 ദിവസം നീളുന്ന കലയുടെ ആ​ഘോഷം; കൊച്ചി ബിനാലെ ആറാം പതിപ്പ് ‘ഫോർ ദി ടൈം ബീയിങ്’

Read Next

നിമിഷപ്രിയയ്ക്കു മാപ്പില്ല, വധശിക്ഷ നടപ്പാക്കുന്നതു വരെ പോരാടും’; പ്രതികരിച്ച് തലാലിന്റെ സഹോദരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »