മോട്ടോ ഫോം ഉല്‍പ്പന്നങ്ങള്‍ സൗദി വിപണിയില്‍.


റിയാദ്: ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോട്ടോ ഫോം ഇന്ത്യ പ്രൈവറ്റ് ലിമിറ്റെഡ് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ സൗദി വിപണിയില്‍ പുറത്തിറക്കി.മൂന്നു ഘട്ടങ്ങളായി പുറത്തിറങ്ങുന്ന മാട്രസ്സ്, സ്ക്രബെഴ്സ്, കാര്‍ സീറ്റ്‌ ഉല്‍പ്പനങ്ങള്‍ എന്നിവയാണ് ജി സി സി യില്‍ എത്തിക്കുന്നത്, ആദ്യ ഘട്ടമായി വിപണിയില്‍ പുറത്തിറക്കിയ സ്ക്രബെഴ്സ് ഉല്‍പ്പന്നങ്ങളുടെ സൗദിതല ലോന്ജ്ജിംഗ് സെറിമണിയും, കമ്പനിയുടെ ലോഗോ പ്രകാശനവും ഇഫ്താര്‍ മീറ്റും റിയാദിലെ പെപ്പര്‍ ട്രീ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

റിയാദിലെ വിതരണക്കാരായ റാഷിദ്‌ ഹാമിദ് ഇബിന്‍ റാഷിദ് അല്‍ അനസിഈസ്റ്റ്‌ കമ്പനിയുടെ എം ഡി റാഷിദ്‌ അല്‍ അനസി,മോട്ടോ ഫോം ഇന്ത്യ കമ്പനിയുടെ എം ഡി മാത്യു ജോസഫ്, ഡയറക്ടര്‍ സ്റ്റീഫന്‍ മാത്യു, എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം നിര്‍വഹിച്ചു മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ്‌ നിയാസ് അബ്ദില്‍ മജീദ്‌, ഡോ. ജയചന്ദ്രന്‍, പുഷ്പരാജ്, സത്താര്‍ കായംകുളം, റിയാദിലെ നിരവധി ബിസിനെസ്സ് ഗ്രൂപ്പുകളുടെ പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍ സാമുഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ഉത്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പരിപാടികള്‍ക്ക് സജിന്‍ നിഷാന്‍ , ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Read Previous

അംഗീകാരമില്ലാത്ത കാലത്തും പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ്’; തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം സാങ്കേതികം മാത്രം: കാനം

Read Next

കേളി ബദിയ ഏരിയയും, അൽഖർജ് ഹോത്ഹ യൂണിറ്റും ജനകീയ ഇഫ്ത്താറുകൾസംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »