Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യന്‍ അംബാസഡറുമായി എംപി എ എം ആരിഫ് കൂടിക്കാഴ്ച നടത്തി; ലോക കേരള സഭ സൗദിയിൽ നടത്തുന്നതിന് അനുമതി തേടി, ഇന്ത്യൻ എംബസി സംഘടിപ്പിച്ച പ്രവാസി പരിചയ്’ പരിപാടിയിൽ എം പി പങ്കെടുത്തു


റിയാദ്: ലോക കേരള സഭ സൗദിയിൽ നടക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചക്കായി ആണ് എ.എം. ആരിഫ് എം.പി റിയാദിൽ എത്തിയത്. ഇന്ത്യന്‍ അംബാസഡര്‍ ഇതിനുവേണ്ടിയുള്ള പിന്തുണ നൽകിയെന്ന് എ.എം. ആരിഫ് എം.പി അറിയിച്ചു. ഹ്രസ്വസന്ദർശനത്തിന് വേണ്ടിയാണ് അദ്ദേഹം റിയാദിൽ എത്തിയത്. ഇന്ത്യൻ എംബസിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ പിന്തുണ വാഗ്ദാനം ചെയ്തത്.

റിയാദിൽ എത്തിയ എംപി ഇന്ത്യൻ എംബസി സംഘടിപ്പിച്ച ‘പ്രവാസി പരിചയ്’ വാരാഘോഷം പരിപാടിയിൽ പങ്കെടുത്തു. റിയാദ് സീസൺ നടക്കുകയാണ്. പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം ഇപ്പോൾ അനുകൂലമല്ല. അതിനാൽ ലോക കേരള സഭ റിയാദിൽ നടത്തുന്നതിന് അനമതി നേടുന്നതിന് ചെറിയ തടസ്സങ്ങൾ ഉണ്ട്. സാഹചര്യം അനുകൂലമായാല്‍ കേരള സർക്കാറിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അംബാസഡർ വ്യക്തമാക്കി.

കൂടിക്കാഴ്ചയില്‍ പ്രവാസികൾ ഇപ്പോൾ നേരിടുന്ന പല വിഷയങ്ങളും ചർച്ച ചെയ്തു. റിയാദില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാന സർവിസ് ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് എ.എം. ആരിഫ് എം.പി പറഞ്ഞു. നയതന്ത്രതലത്തില്‍ ആവശ്യമായ ഇടപെടാമെന്ന് അംബാസഡര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് എ.എം. ആരിഫ് എം.പി പറഞ്ഞു. എംബസിയിലെ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് കൂടുതല്‍ പ്രവാസികള്‍ക്ക് ലഭ്യമാക്കുന്നതിന് ആവ്യമായ നടപടി സ്വീകരിക്കണം. പിഴ അടക്കാൻ കഴിയാത്ത സാഹചര്യം ഉള്ള നിരവധി പ്രവാസികൾ ഇപ്പോൾ തടവിൽ കഴിയുന്നുണ്ട് അവരുടെ മോചനത്തിനായി ശ്രമങ്ങൾ നടത്തണം. അതിന് വേണ്ടി ഫണ്ട് ഉപയോഗിക്കാൻ സാധിക്കണം. ഫണ്ട് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നത് സംബന്ധിച്ച് നിയന്ത്രണവും മാര്‍ഗനിര്‍ദേശവും ഇപ്പോൾ നിലവിലുണ്ട്. പ്രവാസികളുടെ മോചനത്തിന് ഫണ്ട് വിനിയോഗിക്കാന്‍ നിയമം ഉണ്ട്. അത് വേണ്ടി വിധത്തിൽ കെെകാര്യം ചെയ്യണം. ഇത് കാര്യക്ഷമമാക്കാനുള്ള ശ്രമം തുടരണമെന്ന് എ.എം. ആരിഫ് എം.പി പറഞ്ഞു

കൂടിക്കാഴ്ചയിൽ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തന്‍ ജോര്‍ജ്, കമ്യൂണിറ്റി വെല്‍ഫെയര്‍ വിങ് മേധാവി മൊയിന്‍ അക്തര്‍, സെക്കൻഡ് സെക്രട്ടറി മീണ എന്നിവരും ഉണ്ടായിരുന്നു. ‘കേരളീയം-2023’ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എം.പി സംഘാടകരോടൊപ്പമാണ് അംബാസഡറുമായി കൂടിക്കാഴ്ച നടത്താനെത്തിയത്. മൈത്രി കരുനാഗപ്പളളി കൂട്ടായ്മ ഭാരവാഹികളായ ശിഹാബ് കൊട്ടുകാട്, മുഹമ്മദ് സാദിഖ് , റഹ്മാന്‍ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പളളി, നിസാര്‍ പള്ളിക്കശ്ശേരില്‍, തുടങ്ങിയവരും എംപിക്കൊപ്പം ഉണ്ടായിരുന്നു.


Read Previous

എ എം ആരിഫ് എം പിക്ക് മീഡിയ ഫോറം സ്വീകരണം നൽകി.

Read Next

ഐജി പി വിജയന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി; വകുപ്പ് തല അന്വേഷണം തുടരും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »