Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗ​താ​ഗ​ത നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വേണമെന്ന് എം പിമാർ; അനുവദിക്കില്ലെന്ന് ബഹ്‌റൈൻ സർക്കാർ


മനാമ: ഗ​താ​ഗ​ത നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്താ​നു​ള്ള പ്രമേയം ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റിൽ അവതരിപ്പിച്ചു. ഇതേ പ്രമേയത്തെ ആദ്യ ഘട്ടത്തിൽ സർക്കാരും ശൂ​റ കൗ​ൺ​സിലും ശക്തമായി എതിർത്തിരുന്നു. എന്നാൽ ഭേ​ദ​ഗ​തി​ക്ക് ര​ണ്ടാ​മ​തും അം​ഗീ​കാ​രം ന​ൽ​കാ​നു​ള്ള നീക്കമാണ് പാർലമെന്റിൽ എം പിമാർ നടത്തുന്നത്.

ഗ​താ​ഗ​ത നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 56 പ്ര​കാ​രം പി​ഴ അ​ട​യ്ക്കു​ന്ന​തി​ന് ഏ​ഴ് ദി​വ​സമാണ് സമയ പരിധി അ​നു​വ​ദി​ച്ചി​രിക്കുന്നത്. എന്നാൽ ഇത് അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് പ്ര​മേ​യത്തിലൂടെ എംപിമാർ പറയുന്നു. നി​യ​മ​ലം​ഘ​ക​ർ​ക്ക് കു​റ​ഞ്ഞ പി​ഴ​യു​ടെ പ​കു​തി തു​ക മാ​ത്രം അടച്ച ശേഷം ഒ​ത്തു​തീ​ർ​പ്പ് വ​ഴി ബാക്കി തുക അടയ്ക്കാൻ അനുമതി നൽകണമെന്നാണ് പ്രമേയത്തിലെ പ്ര​ധാ​ന നി​ർ​ദേ​ശം.

ഒ​ത്തു​തീ​ർ​പ്പ് വാ​ഗ്ദാ​നം ല​ഭി​ച്ചാൽ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ബാക്കി തുക അടയ്ക്കാൻ നി​യ​മ​ലം​ഘ​ക​ർ​ക്ക് സമയം ലഭിക്കും. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളും വ​ർ​ധി​ച്ചു​വ​രു​ന്ന വി​ല​ക്ക​യ​റ്റ​വും പരിഗണിച്ചു സ​മ​യം നീട്ടി നൽകുന്നത് പൗ​ര​ന്മാ​ർക്ക് വലിയ ആശ്വാസമാകുമെന്നും എംപിമാർ പറഞ്ഞു.

നി​യ​മ​ലം​ഘ​ക​ർക്ക് കോ​ട​തി​ക്ക് പു​റ​ത്ത് കേ​സ് തീ​ർ​പ്പാ​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കും. ഇ​ത് ട്രാ​ഫി​ക് കോ​ട​തി​ക​ളി​ലെ കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ക​യും കോടതികളുടെ ജോ​ലി​ഭാ​രം ല​ഘൂ​ക​രി​ക്കു​ക​യും ചെ​യ്യുമെന്നും എംപി മാർ പറഞ്ഞു. എന്നാൽ ഈ പ്രമേയത്തെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ട് ഉണ്ടെന്ന് സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്റി​നെ അ​റി​യി​ച്ചു.


Read Previous

കുട്ടികള്‍ നിഷ്‌കളങ്കരായി പാടില്ലല്ലോ?; ഗണഗീതത്തില്‍ സ്‌കൂളിനെതിരെ നടപടി വേണം: വിഡി സതീശന്‍

Read Next

തങ്ങള്‍ യുദ്ധത്തിന് തയ്യാര്‍’: സമാധാന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »