എംആര്‍ അജിത് കുമാര്‍ പുറത്തേക്കോ? ശബരിമല അവലോകന യോഗത്തില്‍ നിന്നും എഡിജിപിയെ ഒഴിവാക്കി


തിരുവനന്തപുരം: നവംബര്‍ മാസത്തില്‍ ആരംഭിക്കുന്ന ശബരിമല മണ്ഡല-മകര വിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിളിച്ചുചേര്‍ത്ത സുപ്ര ധാന യോഗത്തില്‍ നിന്ന് ക്രമസമാധാന ചുമതലയുള്ള വിവാദ എഡിജിപി എംആര്‍ അജിത് കുമാറിനെ ഒഴിവാക്കി. വരുന്ന സീസണില്‍ സുരക്ഷ ക്രമീകരണ ങ്ങളും മേഖലയിലാകെയുള്ള പൊലീസ് വിന്യാസവും സംബന്ധിച്ച വിശദമായ പദ്ധതി രേഖ അവതരിപ്പിക്കേണ്ടിയിരുന്നത് ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് അജിത് കുമാറിനെ ഒഴിവാക്കുകയായിരുന്നു എന്നാണ് സൂചനകള്‍.

ഇതോടെ ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ സര്‍ക്കാര്‍ ഒഴി വാക്കാന്‍ ഗൗരവമായി ആലോചിക്കുകയാണെന്ന അഭ്യൂഹം ബലപ്പെട്ടു. എംആര്‍ അജിത് കുമാറിനെതിരെ സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറാനിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്നത്തെ യോഗത്തില്‍ നിന്ന് അജിത് കുമാറിനെ മാറ്റി നിര്‍ത്തിയത്. റിപ്പോര്‍ട്ട് പ്രതികൂലമാണെങ്കില്‍ അജിത് കുമാറിനെ തത്‌സ്ഥാനത്ത് നിന്ന് മാറ്റേണ്ടി വരുമെന്നതിലാണ് യോഗത്തില്‍ നിന്ന് ഒഴിവാക്കിയതെന്നറിയുന്നു.

മാത്രമല്ല മറ്റെന്നാള്‍ വീണ്ടും നിയമസഭ സമ്മേളനമാരംഭിക്കുമ്പോള്‍ പ്രതിപക്ഷം അതിശക്തമായി സര്‍ക്കാരിനെതിരെ ഈ വിഷയം ഉന്നയിക്കുമെന്നതില്‍ സംശയമില്ല. അപ്പോള്‍ അജിത് കുമാറിനെ സ്ഥാനത്ത് നിലനിര്‍ത്തണമെങ്കില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തെ കുറ്റമുക്തനാക്കുന്നു എന്നതിന്‍റെ പിന്‍ബലം മുഖ്യമന്ത്രിക്കുണ്ടായിരിക്കണം. അങ്ങനെയില്ലെങ്കില്‍ മുഖ്യമന്ത്രിക്കും ഭരണപക്ഷത്തിനും ബിജെപി നേതാക്കളുമായി രഹസ്യ ചര്‍ച്ചയ്ക്കുപോയ എഡിജിപി യെ ന്യായീകരിക്കുക എളുപ്പമാവില്ല.

എഡിജിപിയെ മാറ്റണം എന്ന നിലപാടില്‍ സിപിഐ ഉറച്ചു നില്‍ക്കുകയുമാണ്. ഈ സാഹചര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ എംആര്‍ അജിത് കുമാര്‍ പങ്കെടുക്കുന്നതു വഴി അദ്ദേഹത്തിന് മുഖ്യമന്ത്രി അമിതമായി സംരക്ഷണം കൊടുക്കുന്നുവെന്ന തോന്നല്‍ മുന്നണിക്കുള്ളില്‍ തന്നെ ശക്തമാകുമെന്നതും ഒഴിവാക്കലിന് കാരണമായി. അതേസമയം ഇന്നത്തെ യോഗത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ്, പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്, ഇന്‍റലിജന്‍സ് എഡിജിപി മനോജ് എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന് പുറമേ തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് മൂന്ന് അന്വേഷണങ്ങളാണ് അജിത് കുമാറിനെതിരെയുള്ളത്. സംസ്ഥാന പൊലീസ് മേധാവി, ഇന്‍റലിജന്‍സ് മേധാവി, ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്‍റെ നേതൃത്വത്തി ലുള്ള പ്രത്യേക സംഘത്തിന്‍റെ അന്വേഷണം എന്നിവയാണ് അജിത് കുമാറിനെതിരെ നടക്കുന്നത്. വ്യാഴാഴ്‌ചത്തെ മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെ ടുത്തത്.


Read Previous

ബിജെപിക്ക് ഗുഡ്‌ബൈ, ഹരിയാനയില്‍ കോണ്‍ഗ്രസ്; ജമ്മുവില്‍ ഇഞ്ചോടിഞ്ച്, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

Read Next

പി വി അന്‍വറിന്റെ പുതിയ പാർട്ടി രൂപീകരണം നാളെ, ഡിഎംകെയുമായി സഹകരിച്ച് ഇന്ത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുകയെന്ന നയം സ്വീകരിക്കുമെന്നും റിപ്പോർട്ടുകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »