Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എംആര്‍ അജിത് കുമാര്‍ പുറത്തേക്ക്; ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി വെങ്കിടേഷും ബല്‍റാം കുമാര്‍ ഉപാധ്യായയും പരിഗണനയില്‍, റിപ്പോര്‍ട്ട്


തിരുവനന്തപുരം: പി വി അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമ സമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും എം ആര്‍ അജിത് കുമാറിനെ മാറ്റാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. പകരം ക്രമസമാധാനച്ചുമതലയുള്ള എഡിജി പിയായി ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനെ നിയമിക്കുന്നതാണ് പരിഗണ നയിലുള്ളത്. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയെയും ക്രമസമാധാനച്ചു മതലയുള്ള എഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍, സീനിയര്‍ ഡിജിപിമാരായ എ പത്മകുമാര്‍, യോഗേഷ് ഗുപ്ത എന്നിവരിലാരുടെയെങ്കിലും നേതൃത്വ ത്തിലുള്ള സംഘത്തെ നിയോഗിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് കഴിഞ്ഞാല്‍ പൊലീസ് സേനയില്‍ രണ്ടാമത് പത്മകു മാറാണ്. യോഗേഷ് ഗുപ്ത വിജിലന്‍സ് ഡയറക്ടറാണ്. എംആര്‍ അജിത് കുമാറിന്റെ പ്രവര്‍ത്തനങ്ങളില്‍ ഡിജിപി ദര്‍വേഷ് സാഹിബും സമീപകാലത്ത് കടുത്ത അതൃപ്തിയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

അടുത്തിടെ ഡിജിപി അജിത് കുമാറിനെ നേരിട്ട് വിളിച്ചു വരുത്തി ശാസിക്കുന്ന സംഭവങ്ങളുമുണ്ടായിരുന്നു. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണെന്നും, സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും, കൊലയാളി സംഘങ്ങളുമായി ബന്ധമുണ്ടെന്നും പിവി അന്‍വര്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ അറിവോടെയാണോ അജിത് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന സംശയമുണ്ടെന്നും അന്‍വര്‍ കുറ്റപ്പെടുത്തിയിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തല ത്തിൽ രാവിലെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹി ബുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


Read Previous

ആന്ധ്രയിലും തെലങ്കാനയിലും വെള്ളപ്പൊക്കം, 19 മരണം; 140 ട്രെയിനുകൾ റദ്ദാക്കി

Read Next

നിജസ്ഥിതി പുറത്തുവരട്ടെ’; ആരോപണങ്ങള്‍ അന്വേഷിക്കട്ടെ, മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്ന് എം ആര്‍ അജിത് കുമാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »