Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുകേഷ് എംഎൽഎ സ്ഥാനം രാജിവക്കണം: നടൻ പി പി കുഞ്ഞികൃഷ്ണൻ


കണ്ണൂര്‍: നടിമാരുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുകേഷ് എം എൽ എ രാജി വെക്കണമെന്ന് നടന്‍ പി പി കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു. ആരോപണം നേരിട്ട സാഹചര്യത്തിൽ രാജിവെക്കുന്നതാണ് നല്ലത്. കുറ്റമില്ലെന്ന് തെളിഞ്ഞാൽ പദവിയി ലേക്ക് തിരിച്ച് വരാമല്ലോയെന്നും അദ്ദേഹം പറഞ്ഞു. അമ്മയിൽ എല്ലാവരും രാജി വെച്ചത് ശരിയായ തീരുമാനമല്ല. ആരോപണ വിധേയരെ മാറ്റി നിർത്തുകയായിരുന്നു വേണ്ടത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്‍റെ അഭിപ്രായം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലൈംഗിക അതിക്രമ പരാതി ഉയർന്നസാഹചര്യത്തിൽ നടൻ മുകേഷ് ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാകും. സ്ഥാനമൊഴിയാൻ മുകേഷിനോട് സിപിഎം ആവശ്യപ്പെട്ടെന്നാണ് വിവരം. മുകേഷിന്‍റെ രാജിക്കായുള്ള മുറവിളി ശക്തമാകുമ്പോഴും എംഎൽഎ സ്ഥാനം രാജിവേക്കേണ്ടെന്ന നിലപാടിൽ തന്നെയാണ് സിപിഎം.

സമാന ആരോപണങ്ങളിൽ പ്രതിപക്ഷ എംഎൽഎ മാർ രാജിവെച്ചില്ലല്ലോ എന്ന വാദമാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്. പക്ഷെ ഇടത് എംഎൽഎയും ആ പതിവ് തുടരണോ എന്ന ചോദ്യം ഇടത് കേന്ദ്രങ്ങളിൽ നിന്നടക്കം ശക്തമായി ഉയരുന്നുണ്ട്. മുകേഷ് ഉൾപ്പെടുന്ന നിരന്തര വിവാദങ്ങിലും പാർട്ടിക്ക് വിധേയ നാകാത്തതിലും കൊല്ലത്തെ സിപിഎം നേതാക്കൾക്കിടയിലെ അമർഷം പുതിയ വിവാദത്തിൽ കൂടുതൽ കടുക്കുന്നു. പക്ഷെ സംസ്ഥാന നേതാക്കളാണ് ഇപ്പോഴും പൂർണ്ണമായും കൈവിടാൻ മടിക്കുന്നത്.


Read Previous

സ്റ്റെയര്‍കേസിന്റെ കൈവരിയില്‍ മധ്യവയസ്‌ക്കന്റെ തല കുടുങ്ങി

Read Next

മുകേഷ് എംഎല്‍എ രാജിവയ്ക്കുക; സിനിമ നയരൂപീകരണ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കുക’; സംയുക്ത പ്രസ്താവനയുമായി സാറാ ജോസഫ്, കെ അജിത, ഏലിയാമ്മ വിജയൻ, കെ ആർ മീര അടക്കം കേരളത്തിലെ 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »