ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
കൊല്ലം: ലൈംഗികാതിക്രമ കേസിൽ അന്വേഷണം നേരിടുന്ന മുകേഷ് എംഎൽഎ യുടെ രാജിയാവശ്യപ്പെട്ട് (Mukesh Resignation) പ്രതിഷേധം ശക്തം. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് കൊല്ലത്തെ മുകേഷിൻ്റെ ഓഫീസിലേക്ക് (kollam mla office) യൂത്ത് കോൺ ഗ്രസ് നടത്തിയ മാർച്ചിൽ (youth congress march) സംഘർഷം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘർഷം രൂക്ഷമായത്. പ്രതിഷേധ മാർച്ചിനിടെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
ഇതിന് പിന്നാലെ പോലീസ് ലാത്തി ചാർജ് നടത്തി. പോലീസും പ്രവർത്തകരും തമ്മിലു ള്ള ഏറ്റുമുട്ടലിലാണ് നിരവധി പേർക്ക് പരിക്കേറ്റിരിക്കുന്നത്. പ്രവർത്തകരുടെ തല യ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പോലീസുകാർക്കും പരിക്കുണ്ട്. പ്രതിഷേധക്കാർ ബാരിക്കേഡ് ചാടി കടന്നതോടെയാണ് പോലീസ് ഇടപെ ടലുണ്ടായത്. പ്രദേശത്ത് ഏറെ നേരം സംഘർഷവസ്ഥ തുടർന്നു.
കഴിഞ്ഞ ദിവസങ്ങളിലും കൊല്ലത്തെ എംഎൽഎ ഓഫീസിലേക്ക് പ്രതിപക്ഷ സംഘട നകൾ മാർച്ച് നടത്തിയിരുന്നു. അതേസമയം, ബലാത്സംഗക്കേസിൽ പ്രതിയായ എം മുകേഷ് എംഎൽഎയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്. മുകേഷ് രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. സംസ്ഥാന സമിതിയിൽ ഉൾപ്പെട്ട കൊല്ലത്തെ നേതാക്കളുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷമാണ് മുകേഷ് രാജിവയ്ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് നേതൃത്വമെത്തിയതെന്നാണ് റിപ്പോർട്ട്.