Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുകേഷിന്‍റെ രാജി: സിപിഎം സംസ്ഥാന സമിതിയില്‍ ഇന്ന് ചർച്ച, നേതാക്കളുടെ അഭിപ്രായം പരിഗണിക്കും


തിരുവനന്തപുരം: ബലാത്സംഗക്കേസില്‍പ്പെട്ട എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യം ഇന്ന് സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യും. മുകേഷിന് പറയാനു ള്ളതും കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായം കൂടി പരി​ഗണിച്ച ശേഷമായി രുന്നു സമിതി അന്തിമ തീരുമാനം എടുക്കുക. അതേസമയം ഇന്ന,ലെ നടന്ന സിപിഎം സെക്രട്ടേറിയറ്റ് യോ​ഗത്തിൽ മുകേഷിനെതിരെയായ കേസ് ചർച്ചയായില്ല.

സിപിഎം രാജി ആവശ്യം അംഗീകരിച്ചേക്കില്ല. തനിക്ക് നേരിട്ട ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുകേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആരോപണം ഉന്നയിച്ച നടിയുടെ വാട്സ്‌ആപ്പ് ചാറ്റ് സഹിതം മുഖ്യമന്ത്രിയെ കാണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ എംഎൽഎയുടെ മുൻകൂർ ജാമ്യ ഹർജി പരി​ഗണിച്ച എറണാകുളം ജില്ലാ സെഷൻസ് കോടതി മുകേഷിന്റെ അറസ്റ്റ് സെപ്റ്റംബർ മൂന്ന് വരെ തടഞ്ഞിരുന്നു.

അതേസമയം മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. മുകേഷ് രാജിവെക്കും വരെ സമരം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. എംഎല്‍എക്കെതിരെ കേസെടുത്തിട്ടും രാജി വേണ്ടെന്ന സിപിഎം നിലപാട് പ്രതിയെ സംരക്ഷിക്കുന്നതിന് തെളിവാണെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്. ഇന്നലെയും മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ എംഎല്‍എ ഓഫീസിനും വീടിനും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


Read Previous

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന് അധിക ചുമതല

Read Next

‘അതിസമ്പന്നരായ ആരോപണവിധേയരോട് കോടതിയിൽ ഏറ്റുമുട്ടാൻ തികച്ചും സാധാരണക്കാരായ അതിജീവിതമാർക്ക് പറ്റില്ല ”, മറ്റൊരു വഴി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »