മുനമ്പം 10 മിനിറ്റിൽ തീർക്കാം, സർക്കാർ മനപൂർവം വൈകിപ്പിക്കുന്നു’; ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച തീരുമാനത്തോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ്


തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാര്‍ മുനമ്പത്തെ പാവങ്ങള്‍ക്ക് നീതി നിഷേധിക്കുകയാണ്. കമ്മീഷനെ നിയമിച്ചതില്‍ കടുത്ത വിയോജിപ്പുണ്ടെന്നും അദേഹം വ്യക്തമാക്കി.

പത്ത് മിനിറ്റില്‍ തീര്‍ക്കാവുന്ന വിഷയം സര്‍ക്കാര്‍ മനപൂര്‍വം വൈകിപ്പിക്കുകയാണ്. ഇതിലൂടെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്ക് സര്‍ക്കാര്‍ തന്നെ അവസരമൊരുക്കുകയാണ്.

മുസ്ലീം സംഘടനകളും ഫാരൂഖ് കോളജ് മാനേജ്‌മെന്റും പ്രശ്‌ന പരിഹാരത്തിന് എല്ലാ പിന്തുണയും നല്‍കിയ സാഹചര്യത്തില്‍ തീരുമാനം എടുക്കാനും അതു കോടതിയെ അറിയിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കാനും സര്‍ക്കാരിനു സാധിക്കും.

എന്നാല്‍ ഏകപക്ഷീയ തീരുമാനം സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയാണ്. സമരത്തിലു ള്ളവരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പ്രശ്‌ന പരിഹാരം നീട്ടി ക്കൊണ്ടു പോകാന്‍ സര്‍ക്കാര്‍ തന്നെ വഴിയൊരുക്കുന്നത് ശരിയായ രീതിയല്ലെന്നും അദേഹം പറഞ്ഞു.

സര്‍വകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ആരുമായും ആലോചിക്കാതെ ജുഡീഷ്യല്‍ കമ്മീഷന്‍ എന്ന തീരുമാനം അടിച്ചേല്‍പ്പിച്ചതിലൂടെ സര്‍ക്കാരിന് ദുരദേശമുണ്ടെന്ന് വ്യക്തമായി. പറഞ്ഞ സമയത്ത് ദൗത്യം പൂര്‍ത്തീകരിക്കാത്ത ജുഡീഷ്യല്‍ കമ്മീഷനുകളുള്ള നാടാണ് കേരളം. മുനമ്പത്തെ പാവങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നീതിയാണ് സര്‍ക്കാര്‍ ബോധപൂര്‍വം നിഷേധിക്കുന്നതെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.


Read Previous

ജുഡീഷ്യൽ കമ്മിഷനെ അം​ഗീകരിക്കില്ല’; സമരക്കാരെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി, നാളെ ചർച്ച

Read Next

വിദ്യാർഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »