എമ്പുരാന് ശേഷം മൾട്ടിസ്‌റ്റാർ ചിത്രവുമായി മുരളി ഗോപി; ‘അനന്തൻ കാട്’ ടീസറും ഫസ്‌റ്റ് ലുക്കും പുറത്ത്


എമ്പുരാന് ശേഷം മുരളി ഗോപി തിരക്കഥ രചിക്കുന്ന പുതിയ സിനിമയാണ് ‘അനന്തൻ കാട്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്‌റ്ററും ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ‘ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം ജിയെൻ കൃഷ്‌ണകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ആര്യയാണ് പ്രധാന വേഷത്തിൽ. മലയാളം, തമിഴ്, തെലുഗു കന്നഡ ഭാഷകളിലെ നിരവധി മുൻ നിര താരങ്ങളും ഈ സിനിമയില്‍ അണിനിരക്കുന്നുണ്ട്.

കാന്താര, മംഗലവാരം, മഹാരാജ എന്നീ സിനിമകളുടെ സംഗീത സംവിധായകൻ അജനീഷ് ലോക നാഥാണ് സംഗീതം. നിരൂപക പ്രശംസ പിടിച്ചു പറ്റിയ ടിയാൻ എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം മുരളീ ഗോപിയും ജിയെൻ കൃഷ്‌ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് അനന്തൻ കാട്. വൻവിജയമായി മാറിയ ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനിസ്‌റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ ഈ ചിത്രം നിർമിക്കുന്നു. മിനി സ്‌റ്റുഡിയോ നിർമിക്കുന്ന പതിനാലാമത്തെ സിനിമയാണിത്.

ഇന്ദ്രൻസ്, വിജയരാഘവൻ, മുരളി ഗോപി, പുഷ്‌പ ഫെയിം സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം: എസ്.യുവ, എഡിറ്റർ: രോഹിത് വി എസ് വാരിയത്ത്, സംഗീതം: ബി അജനീഷ് ലോക്‌ നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്‌ടർ: ആർ. ശക്തി ശരവണൻ, വിഎഫ്എക്‌സ് ഡയറക്‌ടർ: ബിനോയ് സദാശിവൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്‌ണു പി സി, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം ടി, ഫിനാൻസ് കൺ ട്രോളർ: എം എസ് അരുൺ, വിഎഫ്എക്സ്: ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: റിഷ്‍ലാൽ ഉണ്ണികൃഷ്‌ണൻ, പിആർഒ: ആതിര ദിൽജിത്ത്.


Read Previous

ഇറച്ചിയില്ലാതൊരു കപ്പബിരിയാണി..!! ഇനി ആരും പറയും ‘ഇത് സൂപ്പറാ

Read Next

പ്രതികരിച്ചതിൻ്റെ പേരില്‍ മരിക്കാനാണ് വിധിയെങ്കില്‍ അഭിമാനത്തോടെ മരിച്ചോളാം, ബി ഉണ്ണികൃഷ്‌ണൻ്റെ വെല്ലുവിളിയോട് പ്രതികരിച്ചതാണോ താൻ ചെയ്‌ത കുറ്റമെന്ന് സാന്ദ്ര തോമസ് 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »