Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൊലയാളിയായ ഫാസിസ്റ്റ്, ബംഗ്ലാദേശ് മരണ താഴ്‌വര; മുഹമ്മദ് യൂനുസിനെ രൂക്ഷമായി വിമര്‍ശിച്ച് ഷെയ്ഖ് ഹസീന


ന്യൂഡല്‍ഹി: നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിനെ രൂക്ഷമായി വിമര്‍ശിച്ച് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. യൂനുസ് നിയമ വിരുദ്ധവും അക്രമാസക്തവുമായ ഭരണമാണ് നടത്തു ന്നത്. ബംഗ്ലാദേശ് ഭീകരതയുടേയും നിയമ ലംഘനങ്ങളുടേയും കാലഘട്ടത്തിലേക്ക് കൂപ്പുകുത്തിയി രിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

2024 ല്‍ ബംഗ്ലാദേശ് വിട്ടതിന് ശേഷം ഇന്ത്യയില്‍ ഒരു പൊതുയോഗത്തില്‍ ആദ്യമായി സംസാരിക്കു കയായിരുന്നു ഹസീന. സദസില്‍ ഹസീന നേരിട്ട് ഹാജരായല്ല പ്രസംഗിച്ചത്. നിറഞ്ഞ സദസില്‍ അവരുടെ പ്രസംഗം സംപ്രേഷണം ചെയ്യുകയായിരുന്നു.

വിദേശ ശക്തികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാവ ഭരണകൂടത്തെ താഴെയിറക്കാന്‍ അണികളോട് അവര്‍ ആഹ്വാനം ചെയ്തു. യൂനുസിനെ കൊലയാളിയായ ഫാസിസ്റ്റ്, പലിശക്കാരന്‍, കള്ളപ്പണം വെളുപ്പി ക്കുന്നയാള്‍, അധികാര മോഹിയായ രാജ്യദ്രോഹി എന്നിങ്ങനെയെല്ലാം പ്രസംഗത്തില്‍ വിമര്‍ശിച്ചു. രാജ്യം മരണ താഴ്‌വരയായി. രാജ്യം ഭീകരതയുടെ കാലഘട്ടത്തിലേക്ക് കൂപ്പുകുത്തി. ജനാധിപത്യം പ്രവാസത്തിലാണെന്നും അവര്‍ പറഞ്ഞു.

മനുഷ്യാവകാശ ലംഘനം, പൗര സ്വാതന്ത്ര്യ ലംഘനം, സ്ത്രീകളോടും ന്യൂനപക്ഷങ്ങളോടുമുള്ള അതിക്രമങ്ങള്‍ എന്നിവ വര്‍ധിച്ചു. ജീവനും സ്വത്തിനും സുരക്ഷയില്ലാതായി. നിയമവും ക്രമസാമാ ധാനവും തകര്‍ന്നു. രാജ്യത്തെ ഒറ്റിക്കൊടുത്തതിലൂടെ കൊലയാളിയായ ഫാസിസ്റ്റ് യൂനുസ് മാതൃ രാജ്യത്തെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്നും അവര്‍ പറഞ്ഞു.


Read Previous

കെ പി ശങ്കരദാസിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്, ജയിലിലേക്ക് മാറ്റി

Read Next

35 ലക്ഷം രൂപ തട്ടി, മെന്റലിസ്റ്റ് ആദിക്കെതിരെ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »