മസ്കറ്റ് : മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും കൺവൻഷനും സംഘടിപ്പിച്ചു. മബേല സെവൻ ഡെയ്‌സ് റെസ്റ്റോറന്റ് ഹാളിൽ നടന്ന പരിപാടി മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് ഷാനവാസ് മൂവാറ്റുപുഴ ഉൽഘാടനം ചെയ്തു. മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ പ്രസിഡന്റ് ഷാ റസാഖ് എരുമേലി അധ്യക്ഷത വഹിച്ചു.

കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റും കോട്ടയം ജില്ലാ കെഎംസിസി രക്ഷാധികാരിയും ആയ ഷമീർ പാറയിൽ, കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് വാഹിദ് ബർക്ക, എറണാ കുളം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് , തൃശൂർ ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി സിദ്ധിഖ് എ പി , മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് ഫിറോസ്, മബേല ഏരിയ കെഎംസിസി ജനറൽ സെക്രട്ടറി യാക്കൂബ് തിരൂർ, തുടങ്ങിയവർ സംസാരിച്ചു.