ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ചെന്നൈ: ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സിനെതിരെ പകര്‍പ്പവകാശ ലംഘന പരാതിയുമായി സംഗീത സംവിധായകന്‍ ഇളയരാജ. ഇളയരാജ സംഗീത സംവിധാനം ചെയ്ത് ഗുണ എന്ന ചിത്രത്തിലെ ‘ കണ്‍മണി അന്‍പോട്’ എന്ന ഗാനം മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഉള്‍പ്പെടുത്തിയത് തന്റെ അനുമതി തേടാതെയാണെന്ന് ചൂണ്ടിക്കാണിച്ചാണ് നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ചത്.
ടൈറ്റില്‍കാര്‍ഡില്‍ പരാമര്‍ശിച്ചത് കൊണ്ടുമാത്രം കാര്യമില്ലെന്നും നോട്ടീസില്‍ പറയുന്നു. പകര്‍പ്പവകാശ ലംഘനം നടത്തിയെന്നാണ് വക്കീല്‍ നോട്ടീസില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഒന്നുകില്‍ അനുമതി തേടണമെന്നും അല്ലെങ്കില്‍ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലേങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
മഞ്ഞുമ്മലില്‍ ഒരു കൂട്ടം യുവാക്കള്‍ കൊടൈക്കനാലില്‍ പോകുന്നതും കൂട്ടത്തിലൊരാള്‍ ഗുണകേവ്‌സില്‍ കുടുങ്ങുന്നതുമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പ്രമേയം. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്. ഗുണയിലെ ‘കണ്‍മണി അന്‍പോട്” എന്ന ഗാനത്തിന് മഞ്ഞുമ്മല്‍ ബോയ്‌സില്‍ നിര്‍ണായക സ്ഥാനമുണ്ട്.