
റിയാദ് : റിയാദിലെ ഡ്രൈവറന്മാരുടെ കൂട്ടായ്മയായ സേഫ് വേ സാന്ത്വനം എട്ടാം വാര്ഷികത്തോടനുബന്ധിച്ചു നടത്തിയ സേഫ് വേ നൈറ്റ് റിയാദ് പൊതു സമൂഹത്തി ന്റെ പ്രശംസയും ശ്രദ്ധയും നേടി .ഗായകൻ കണ്ണൂർ ഷെരീഫ്, റിയാലിറ്റി ഷോയിലൂടെ സുപരിചിതരായ ഫാസില ബാനുവും അക്ബർഖാനും മൻസൂർ ഇബ്രാഹിമും നവാറസ് ഓഡിറ്റോറിയത്തിൽ നിറഞ്ഞു കവിഞ്ഞ റിയാദ് പൊതുസമൂഹത്തെ അക്ഷരാർത്ഥ ത്തിൽ സംഗീത മഴയിൽ നനപ്പിച്ചു.

സാംസ്‌കാരിക സമ്മേളനത്തിൽ ചെയർമാൻ ബഷീർ കുട്ടംബൂർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാ കമ്മിറ്റി കൺവീനർ സാജിം തലശേരി ആമുഖ പ്രസംഗം നിർവ്വഹിച്ചു. വിദ്യാഭ്യാസ വിദഗ്ധൻ ഡോ.കെ ആർ ജയചന്ദ്രൻ ഉത്‌ഘാടനം ചെയ്തു. എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ്, സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ലത്തീഫ് തെച്ചി, മാധ്യമ പ്രവർത്തകൻ ഷിബു ഉസ്മാൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി അഷറഫ് ബാലുശ്ശേരി സ്വാഗതവും ട്രഷറർ മുഹമ്മദ് അലി എഗരൂർ നന്ദിയും പറഞ്ഞു.

റിയാദിലെ കലാകാരികൾ അവതരിപ്പിച്ച നിരവധി കലാരൂപങ്ങൾ അരങ്ങേറി. പ്രസിഡന്റ് ഹനീഫ കാസർക്കോട് ,അഷറഫ് രാമനാട്ടുകര , റഹീം വയനാട് ,റഫീഖ് നന്മണ്ട ,ദിൽഷാദ് മോങ്ങം ,കബീർ കായംകുളം ,മുജീബ് വയനാട് , മുസ്തഫ ചെറുപ്പുള ശ്ശേരി ,അയൂബ് കായംകുളം ,ഷംസുധീൻ ,നസീബുദ്ധീൻ ,സിനാൻ ,വാഹിദ് ,ആബിദ് ,സക്കീർ ,ഇല്യാസ് ,സുൽഫി സലിം ,അഷറഫ് കൂക്കു എന്നിവർ നേതൃത്വം നൽകി