Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ട്രംപുമായി പോര് തുടർന്ന് മസ്ക്; US-ൽ പുതിയ രാഷ്ട്രീയപാർട്ടിക്കുവേണ്ടി എക്സിൽ സർവേ ‘ദി അമേരിക്ക പാർട്ടി’; മസ്ക് രാജ്യദ്രോഹിയെന്ന് ട്രംപ്


ടെസ്‌ല, സ്‌പേസ് എക്‌സ് സിഇഒ എലോൺ മസ്‌കും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ. പുതിയ രാഷ്ട്രീയപാര്‍ട്ടിയെ കുറിച്ചുള്ള ചര്‍ച്ച ഉയര്‍ത്തി ഇലോണ്‍ മസ്‌ക് എത്തി. തന്റെ സ്വന്തം സാമൂഹികമാധ്യമമായ എക്‌സില്‍, അമേരിക്കയില്‍ ഒരു പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച് ട്വിറ്ററിൽ ചോദ്യമുന്നയിച്ചുകൊണ്ടുള്ള അഭിപ്രായ സർവേ മസ്ക് പങ്കുവെച്ചു. പോൾ ഫലങ്ങളും മസ്ക് വെളിപ്പെടുത്തി, 80% ആളുകളും പിന്തുണച്ച് വോട്ട് ചെയ്‌തിട്ടുണ്ടെന്ന് പറഞ്ഞു.

പൊതുജനങ്ങൾ വിധി പ്രസ്താവിച്ചു കഴിഞ്ഞുവെന്നും, അമേരിക്കയ്ക്ക് 80% ജനങ്ങളെയും പ്രതിനിധീക രിക്കുന്ന ഒരു പുതിയ രാഷ്ട്രീയ പാർട്ടി ആവശ്യമാണെന്നും, കൃത്യമായി 80% ജനങ്ങളും അതിനെ പിന്തുണച്ചിട്ടുണ്ടെന്നും മസ്‌ക് എക്‌സിൽ എഴുതി. ഇതാണ് വിധി. ഇതിനുശേഷം, ‘ദി അമേരിക്ക പാർട്ടി’ എന്ന മറ്റൊരു പോസ്റ്റും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.  സോഷ്യൽ മീഡിയയിൽ മസ്‌കും ട്രംപും തമ്മിലുള്ള വാക്പോര്‍ രൂക്ഷമായ സമയത്താണ് രാഷ്ട്രിയ പാര്‍ട്ടിയെ കുറിച്ചുള്ള സര്‍വേയും ചര്‍ച്ചയും താനില്ലായി രുന്നെങ്കിൽ ട്രംപ് തിരഞ്ഞെടുപ്പിൽ തോൽക്കുമായിരുന്നുവെന്നു മസ്ക് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. 

തിരിച്ചടിച്ച് ട്രംപ്

ട്രൂത്ത് സോഷ്യലിൽ മസ്‌കിനെ രാജ്യദ്രോഹിയെന്ന് വിളിച്ച ട്രംപ്, അദ്ദേഹത്തിനെതിരെ നടപടിയെടു ക്കാമെന്ന് മുന്നറിയിപ്പ് നൽകി. ബജറ്റിൽ കോടിക്കണക്കിന് ഡോളർ ലാഭിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം എലോൺ മസ്‌കിന്റെ സർക്കാർ സബ്‌സിഡികളും കരാറുകളും നിർത്തലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം കാര്യക്ഷമതാ വകുപ്പിന്റെ ചുമതലയില്‍നിന്ന് പിന്മാറി ട്രംപ് സര്‍ക്കാരില്‍നിന്ന് പടിയി റങ്ങിയ മസ്‌ക്, ട്രംപിനെതിരേ വന്‍വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്. ട്രംപിന്റെ സ്വപ്‌ന നിയമങ്ങളി ലൊന്നായ ‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍’ ബില്ലിനെയും മസ്ക് കടന്നാക്രമിച്ചിരുന്നു. 

സ്വന്തംപാര്‍ട്ടി രൂപവത്കരിക്കുകയും ആ പാർട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്താലും മസ്‌കിന് അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍ കഴിയില്ല. ജന്മംകൊണ്ടുള്ള അമേരിക്കന്‍ പൗരത്വം മസ്‌കിന് ഇല്ലാത്ത തിനാലാണ് അത്.


Read Previous

ട്രംപ്- മസ്‌ക് പോര്; ഇലോൺ മസ്കിന് രാഷ്ട്രീയ അഭയം വാഗ്ദാനം ചെയ്ത് റഷ്യ

Read Next

ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് 2026-ൽ: നേരത്തെ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം തള്ളി യൂനുസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »