Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യയിൽ മുസ്ലിങ്ങൾ സുരക്ഷിതർ; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംതൃപ്തി അറിയിച്ച് കാന്തപുരം.


ന്യൂഡല്‍ഹി: മുസ്ലിങ്ങള്‍ ഇന്ത്യയില്‍ പ്രതിസന്ധികള്‍ നേരിടുന്നില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. എല്ലാവരും സുരക്ഷിതരാണ്. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ സന്തോഷമുണ്ട്. രാജ്യ പുരോഗതിക്കായി ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തത് എന്നും കാന്തപുരം വ്യക്തമാക്കി.

മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിക്കുകയായിരുന്നു കാന്തപുരം. വഖഫ്, തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം മുതലായ വിഷയങ്ങളില്‍ ആശങ്ക പ്രധാനമ ന്ത്രിയെ അറിയിച്ചെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ വ്യക്തമാക്കി.

മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ നടത്തിയ കേരളയാത്രയ്ക്കിടെ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്ന ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിശുദ്ധ റംസാന്‍ സന്ദേശം മോദിക്ക് കൈമാറിയെന്നും കാന്തപുരം അറിയിച്ചു.

ഇന്നലെയാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ മേഖലകളില്‍ കാന്തപുരത്തിന്റെ സംഭാവനകള്‍ ശ്രദ്ധേയമെന്ന്, കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചിരുന്നു.


Read Previous

സർക്കാർ പണം രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാകരുത്; നവകേരള സർവേ നിയമവിരുദ്ധം; സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി നൽകി ഹൈക്കോടതി ഉത്തരവ്.

Read Next

ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജിക്കുന്നു’; വികാരമല്ല സുരക്ഷയാണ് വേണ്ടതെന്ന് എതിരൻ കതിരവൻ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »