മ്യൂസിക്കൽ സിംഫണി വിത്ത്‌ മധു ബാലകൃഷ്ണൻ റിഹേഴ്സൽ ക്യാമ്പ് സജീവമായി


റിയാദ്: റിയാദിലെ അറിയപ്പെടുന്ന സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല ) 7മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സംഗീത പരിപാടിയുടെ റിഹേഴ്സൽ ക്യാമ്പ് സജീവമായി.

പ്രശസ്ത സിനിമ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ മുഖ്യ അഥിതി ആയി എത്തുന്ന പരിപാടിയിൽ അദ്ദേഹത്തെ കൂടാതെ നാട്ടിൽ നിന്നും വരുന്ന മ്യൂസിക് ബാൻഡും റിംല ഓർക്കേസ്ട്ര ടീമും ചേർന്നൊരുക്കുന്ന ലൈവ് ഓർക്കേസ്ട്ര പരിപാടിയുടെ മുഖ്യ ആകർഷണം ആയിരിക്കുമെന്നു പ്രോഗ്രാം ഡയറക്ടർ സുരേഷ് ശങ്കർ അറിയിച്ചു .

സൗദി അറേബ്യ എന്റർടൈൻമെന്റ് അതോറിറ്റിയുടെ അനുമതിയോടെ ആണ് പ്രോഗ്രാം നടത്തുന്നത് എന്നും പ്രോഗ്രാമിന്റെ എൻട്രി തികച്ചും സൗജന്യം ആയിരി ക്കുമെന്നും റിംല പ്രസിഡന്റ് ബാബു രാജ് അറിയിച്ചു. റിംല ഗായകരായ ശ്യാം സുന്ദർ, അൻസാർ ഷാ, സുരേഷ് കുമാർ, ഗോപു ഗുരുവായൂർ, വിനോദ് വെണ്മണി,രാമൻ ബിനു
അനന്തു, നിഷ ബിനീഷ്, കീർത്തി രാജൻ , ദേവിക ബാബുരാജ്, അനാമിക സുരേഷ്, ശിവദ രാജൻ, ദിവ്യ പ്രശാന്ത്, റീന ടീച്ചർ,ഷിസ്സ, അമ്മു, വൈഭവ്,എന്നിവർ മധു ബാലകൃഷ്ണനോടൊപ്പം ഗാനങ്ങൾ ആലപികും.

റിഹേഴ്സൽ ക്യാമ്പിനു ശങ്കർ കേശവൻ,ജോസ് മാസ്റ്റർ, റോഷൻ,ബിജു വയനാട്,ജെ ജെ ജേക്കബ്, സന്തോഷ്‌ തോമസ്, തോമസ് പൈലൻ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാ മിന്റെ ടെക്നിക്കൽ മീഡിയ ടീം അംഗങ്ങളായ ശരത് ജോഷി, രാജൻ മാത്തൂർ, ബിനീഷ്,
ഷാജീവ് ശ്രീകൃഷ്ണപുരം, ഷാൻ, പ്രശാന്ത്, പത്മിനി ടീച്ചർ, ഷാലു അൻസാർ, എന്നിവർ റിഹേഴ്സൽ പരിപാടികൾക്കു നേതൃത്വം നൽകി.


Read Previous

കൊയിലാണ്ടിക്കൂട്ടം പ്രവർത്തനങ്ങൾ പ്രശംസനീയം: എം.പി ഷാഫി പറമ്പിൽ

Read Next

കോഴിക്കൊടെൻസ് റിയാദ് “, സൗദി അറബ്യയുടെ സ്ഥാപകദിനം ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »