Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എന്‍റെ രക്തം എന്‍റെ നാടിന്’; ദുബായ് ഇമിഗ്രേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


ദുബായ്: ലോക രക്തദാന ദിനമായ ജൂൺ 14ന് ദുബായ് ഇമിഗ്രേഷൻ ‘എന്‍റെ രക്തം എന്‍റെ നാടിന്’ എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബായ് ആരോഗ്യ വകുപ്പുമായും ദുബായ് രക്തദാന കേന്ദ്രവുമായും സഹകരിച്ചാണ് പരിപാടി നടത്തിയത്.

അൽ ജാഫ്ലിയ ഓഫീസ് പരിസരത്ത് നടന്ന ക്യാമ്പിൽ സ്വദേശികളും വിദേശികളുമായ 62 ജീവനക്കാർ പങ്കെടുത്തു. സമൂഹത്തിൽ അടിസ്ഥാനപരമായ മാനുഷിക പങ്ക് വഹിക്കുന്നതിനുള്ള ജിഡിഎഫ്ആർഎയുടെ തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്.

സാമൂഹിക ഉത്തരവാദിത്തം വളർത്തുകയും സമൂഹത്തിനുള്ളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചതെന്ന് ജിഡിഎഫ്ആർഎ അധികൃതർ വ്യക്തമാക്കി.

മാനുഷിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം വളർത്തുന്നതിനുള്ള സന്ദേശം ഈ ക്യാമ്പ് നൽകുന്നുവെന്ന് അവർ പറഞ്ഞു. ജീവനക്കാരെയും സമൂഹത്തിലെ എല്ലാ അംഗങ്ങളെയും രക്തദാന സംസ്കാരം വളർത്താൻ പ്രോത്സാഹിപ്പിക്കുകയും ഇതിലൂടെ ലക്ഷ്യമിടുന്നു.

ജൂണ്‍ 14 ആണ് ലോക രക്തദാന ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള മനുഷ്യരെ രക്തദാനത്തിനായി പ്രോത്സാഹിപ്പിക്കുകയും രക്തദാതാക്കളോടുള്ള നന്ദി പറച്ചിലുമാണ് ദിനത്തിന്‍റെ പ്രധാന ലക്ഷ്യം. ‘ദാനത്തിന്‍റെ ഇരുപതാം വര്‍ഷം: രക്തദാതാക്കള്‍ക്ക് നന്ദി!’ എന്നാണ് 2024 ലെ രക്തദാന ദിന പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്.


Read Previous

ഹജ്ജ് പെര്‍മിറ്റില്ലാതെ എത്തിയ അരലക്ഷത്തിലേറെ പേരെ തിരിച്ചയച്ചു. ഹജ്ജുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങള്‍ നല്‍കിയതിന് 160 പേര്‍ക്കെതിരെ കേസ്.

Read Next

ബലി പെരുന്നാൾ: കുവൈറ്റിലെ പ്രവാസി നിയമലംഘകര്‍ക്കുള്ള പൊതുമാപ്പ് കാലാവധി 13 ദിവസത്തേക്കു കൂടി നീട്ടി, ജൂൺ 30നുള്ളില്‍ രാജ്യം വിടണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »