ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുവനന്തപുരം: നിയമസഭയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചും നജീബ് കാന്തപുരം എം.എല്‍.എയെ പിന്തുണച്ചും വടകര എം.പി ഷാഫി പറമ്പില്‍.എട്ടടിപൊക്കമുള്ള പദ്ധതികളാല്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ യുവജനങ്ങളെ സിവില്‍ സര്‍വീസ് സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുകയും അത് നടപ്പാക്കുകയും ചെയ്ത തലപ്പൊക്കത്തിന്റെ പേരാണ് നജീബ് കാന്തപുരമെന്ന് ഷാഫി പറമ്പില്‍ പ്രശംസിച്ചു.
എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ അത്രയും ഉയരമുള്ള ഒരാളാണ് ഇവിടെ ആക്രമിക്കാന്‍ പുറപ്പെട്ടിരി ക്കുന്നത്, സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലാന്ന് കാണുന്നവര്‍ക്കറിയാം, സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എയ്‌ക്കെതിരെ നടത്തിയ ബോഡി ഷെയ്മിങ് പരാമര്‍ശമാണിതെന്ന് ഫേസ്ബുക്കിലൂടെ ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.
പ്രവര്‍ത്തിയാണ് പൊക്കമെന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് ഭരണപക്ഷത്തെ രൂക്ഷമായി എം.പി വിമര്‍ശിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ വേദവാക്യം പോലെ വിഴുങ്ങുന്ന ഭരണപക്ഷം കയ്യടിച്ച് പ്രോത്സാഹിപ്പി ച്ചതും കേരളം കണ്ടു. അമ്പലം വിഴുങ്ങുന്ന സര്‍ക്കാറിന്റെ തലവന്‍ എത്ര വിദ്വേഷത്തോടെയാണ് പ്രതിഷേധ സ്വരങ്ങളെ കാണുന്നതെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തുന്നുണ്ട്. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണപാളി വിഷയത്തില്‍ നിയമസഭയില്‍ നടത്തിയ മറുപടി പ്രസംഗത്തിലെ ‘എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ’ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ എം.എല്‍.എയായ നജീബ് കാന്തപുരവും രംഗത്തെത്തിയിരുന്നു.
