സൗദി അറേബ്യയിലെ നജ്റാനില്‍ വാഹനാപ കടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു, ഡ്രൈവര്‍ അടക്കം മൂന്ന് പേര്‍ പരുക്കുകളോ ടെ രക്ഷപെട്ടു.


റിയാദ് : സൗദി അറേബ്യയിലെ നജ്റാനിലുണ്ടായിരുന്ന വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്‌സു മാര്‍ മരിച്ചു. തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) , കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), എന്നിവരാണ് മരിച്ചത് . ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം. നജ്റാന്‍ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരാണ് ഇരുവരും.

മലയാളികളായ നഴ്സുമാര്‍ സ്നേഹ, റിന്‍സി, ഡ്രൈവര്‍ അജിത്ത് എന്നിവരെ പരുക്കുകളോടെ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മലയാളികൾ ആണ്. മരിച്ച വരുടെ മൃതദേഹങ്ങള്‍ നജ്റാനിലെ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കു കയാണ്. നിയമ നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരുംമെന്ന് സുഹുര്‍ത്തുക്കളും ബന്ധുക്കളും അറിയിച്ചു.


Read Previous

നിന്റെ പടച്ചോന്‍ എന്റെ ഭഗവാൻ എന്നൊരു തല്ലില്ലാര്‍ന്നേ…’ എന്ന ഗാനം ഇനി നബിക്ക സിനിമയിൽ.

Read Next

ന്യൂനപക്ഷ സ്കോളർഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് മുസ്ലീം ലീഗ്. അർഹരായ പിന്നോക്കാകാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് മുസ്ലീം ലീഗ് എതിരല്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »