Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇഷ്ടപ്പെട്ട നടൻ നരേന്ദ്ര മോദിയെന്ന് ബിജെപി മുഖ്യമന്ത്രി; പരിഹാസവുമായി കോൺഗ്രസും ആം ആദ്മിയും


തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ബാജൻ ലാൽ ശർമ്മ. ഇന്റർനാഷ്ണൽ ഇന്ത്യൻ ഫിലിം അക്കാദമിയുടെ പുരസ്കാരദാന ചടങ്ങിനിടെയായിരുന്നു ബാജൻ ശർമ്മയുടെ പരാമർശം. അതേസമയം മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പരിഹാസവുമായി പ്രതിപക്ഷം രംഗത്തെത്തി.

ആരാണ് താങ്കളുടെ ഇഷ്ട നടൻ എന്നായിരുന്നു പരിപാടിക്കിടെ ചോദ്യം. ഇതിനോട് ചിരിച്ചുകൊണ്ട് മോദി ജി എന്ന ശർമ്മ മറുപടി നൽകി. അതേസമയം ഇത് തന്നെയല്ലേ തങ്ങളും കാലങ്ങളായി പറഞ്ഞുകൊ ണ്ടിരിക്കുന്നതെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം

ഏറെക്കാലാമായി ഞങ്ങൾ ഇതുതന്നെയല്ലേ പറയുന്നത്. മോദിജി നമ്മുടെ നേതാവല്ല, ഒരു നടനാണെന്ന് തന്നെ അല്ലേ ഞങ്ങളും പറയുന്നത്. എന്തായാലും അൽപം വൈകിയാണെങ്കിലും ബി ജെ പി മുഖ്യമന്ത്രി തന്നെ ഇക്കാര്യം തിരിച്ചറിഞ്ഞല്ലോ. മോദി ക്യാമറ സ്കില്ലിൽ വിദഗ്ധനാണ്, ടെലിപ്രോംപ്റ്ററിൽ, പ്രസംഗങ്ങളിൽ’, രാജസ്ഥാന്‍ കോൺഗ്ര്സ അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോത്സാര എക്സിൽ കുറിച്ചു.

നിങ്ങൾ പറഞ്ഞത് തികച്ചും ശരിയായ കാര്യമാണെന്നായിരുന്നു മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേര എക്സിൽ കുറിച്ചത്. ‘ബാജൻ ലാൽ ജി, നിങ്ങൾ പറഞ്ഞത് പൂർണമായും ശരിയാണ്. മോദി ജി ഒരു നല്ല നടൻ തന്നെയാണ്. എന്നാൽ ചിലപ്പോൾ അദ്ദേഹം ഓവറായി അഭിയിക്കു ന്നതായി തോന്നുന്നില്ലേയെന്നും പവൻ ഖേര കുറിച്ചു.

പ്രധാനമന്ത്രിയെക്കാൾ വലിയൊരു നടൻ ഇന്ത്യയിൽ ഇല്ലെന്നാണ് ബി ജെ പിക്കാർ പോലും കരുതുന്ന തെന്നായിരുന്നു ആം ആദ്മിയുടെ പരിഹാസം. ‘മുഖ്യമന്ത്രിയും മറ്റ് ബി ജെ പി നേതാക്കളും കരുതുന്നത് ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാൾ വലിയ നടൻ ഇല്ലെന്നാണ്’, ആം ആദ്മി പറഞ്ഞു. അതേ സമയം ഇഷ്ടപ്പെട്ട നടനെ കുറിച്ചല്ല, മറിച്ച് ഹീറോയെ കുറിച്ചായിരുന്നു മുഖ്യമന്ത്രിയോടുള്ള ചോദ്യ മെന്നും അതിനാണ് പ്രധാനമന്ത്രിയുടെ പേര് അദ്ദേഹം പറഞ്ഞതെന്നും ബി ജെ പി വക്താവ് ലക്ഷ്മികാന്ത് ഭരദ്വാജ് പറഞ്ഞു.


Read Previous

ഒരുകോടി ഗാന്ധിഭവനിലെ അച്ഛനമ്മമാർക്ക്; റമദാൻ കാലത്ത് മറക്കാതെ യൂസഫലിയുടെ കരുതൽ, മറ്റൊരു സമ്മാനവും പണിപ്പുരയിൽ

Read Next

ട്രെയിൻ റാഞ്ചൽ: പാകിസ്ഥാൻ സൈന്യം സൈനിക നടപടികൾ ആരംഭിച്ചാൽ അനന്തരഫലം ഗുരുതരമായിരിക്കുമെന്ന് ബലൂച് ലിബറേഷൻ ആർമി, 30 സുരക്ഷാ സൈനികർ കൊല്ലപ്പെട്ടു; 214 പേരെ ബന്ദികളാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »