Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചന്ദ്രനിൽ വീണ്ടും മനുഷ്യനെ എത്തിക്കാനുള്ള ശ്രമത്തിൽ നാസ; പരിശീലനത്തിന്റെ ഭാ​ഗമായി മരുഭൂമിയില്‍ ‘മൂണ്‍ വാക്ക്’ നടത്തി ബഹിരാകാശ സഞ്ചാരികള്‍


വാഷിങ്ടൺ ഡിസി: ബഹിരാകാശ ലോകത്തെ അറിയാനുള്ള മനുഷ്യന്റെ ജിജ്ഞാസ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാൽ കുത്തി യപ്പോൾ മുതൽ ചന്ദ്രനിലെ മനുഷ്യവാസ സാധ്യതകളെ കുറിച്ച് ജനം തിരയാൻ തുടങ്ങി. ഇപ്പോളിതാ വീണ്ടും ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാനുള്ള ശ്രമത്തിലാണ് നാസ. ഇതിനായുള്ള പരിശീലനം നൽകുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

ചന്ദ്രനിലിറങ്ങുന്നതിനായി പരിശീലനങ്ങളും മുന്നൊരുക്കങ്ങളും ആവശ്യമാണ്. ചന്ദ്രനിലെത്തിയാൽ എങ്ങനെ നടക്കാമെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അതിനുള്ള പരിശീലനത്തിലാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ കേറ്റ് റൂബിൻസും അരേന്ത ഡഗ്ലസും. മോക്ക് സ്‌പേസ് സ്യൂട്ടുകൾ അണിഞ്ഞ് മരുഭൂമിയിലാണ് ഇവർ മൂൺ വാക്ക് പരിശീലനം നടത്തുന്നത്.

അരിസോണയിലെ സാൻ ഫ്രാൻസിസ്‌കോ വോൾകാനിക് ഫീൽഡിൽ വച്ച് ബുധനാഴ്ച മുതൽ ആരംഭിച്ച പരിശീലനം ഒരാഴ്ച നീളും. ബഹിരാകാശ സഞ്ചാരികൾ, എഞ്ചിനീ യർമാർ, ഫ്‌ളൈറ്റ് കൺട്രോളർമാർ, ഗവേഷകർ എന്നിവരടങ്ങുന്ന സംഘമാണ് പരിശീലനം നടത്തുന്നത്. എങ്ങനെ നടക്കണം, ചന്ദ്രനിലെത്തിയാൽ ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങൾ സഞ്ചാരികൾക്ക് ഇവിടെ വച്ച് പരിശീലനം നൽകും.

1968 ൽ അപ്പോളോ ദൗത്യത്തിലാണ് ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയത്. 50 വർഷങ്ങൾ പിന്നിടുമ്പോൾ 2026 ൽ ആർട്ടെമിസ് 3 ദൗത്യത്തിലൂടെ വീണ്ടും ചന്ദ്രനിൽ കാൽകുത്താനുള്ള നീക്കത്തിലാണ് നാസ. രണ്ട് ബഹിരാകാശ സഞ്ചാരികളിലൊരാൾ ഒരു വനിതയാണ്. ഇത്തവണ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മനുഷ്യനെ എത്തിക്കാനുള്ള പരിശ്രമങ്ങളിലാണ് നാസ.


Read Previous

തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല

Read Next

ജോയിന്‍റ് എൻട്രൻസ് എക്‌സാമിനേഷനായുള്ള (JEE) അഡ്മിറ്റ് കാര്‍ഡുകള്‍ ഔദ്യോഗികമായി പുറത്തിറക്കി. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം; അറിയേണ്ടതെല്ലാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »