ജിദ്ദ: നാലു പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന നാസർ ഹാജി കാടാമ്പുഴയ്ക്ക് ജിദ്ദ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ഹൃദ്യമായ യാത്രയയപ്പ് നൽകി.

കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ഉപദേശക സമിതി അംഗവും മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റുമാണ് ഇദ്ദേഹം. ബാഗ്ദാദിയ്യ ഇമ്പീരിയൽ റെസ്‌റ്റോറന്റ് ഹാളിൽ നടന്ന പരിപാടി റസാഖ് വെണ്ടല്ലൂർ ഉദ്ഘാടനം ചെയ്തു.
കുഞ്ഞാലി കുമ്മാളിൽ അധ്യക്ഷത വഹിച്ചു.
അൻവർ പൂവല്ലൂർ, ഹംദാൻ ബാബു കോട്ടക്കൽ, ശരീഫ് കൂരിയാട് തുടങ്ങിയവർ യാത്രാ മംഗളം നേർന്ന് സംസാരിച്ചു. നാസർ ഹാജിക്ക് കോട്ടക്കൽ മണ്ഡലം കെ.എം.സി.സി വക മെമന്റോ ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സമ്മാനിച്ചു. നാസർ ഹാജി മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും ഷാജഹാൻ പൊന്മള നന്ദിയും പറഞ്ഞു.