Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അടുത്ത മാസം മുതല്‍ പാഴ്സല്‍ ഡെലിവറിക്ക് ദേശീയ വിലാസം നിര്‍ബന്ധം


റിയാദ് : സൗദിയില്‍ അടുത്ത മാസം മുതല്‍ പാഴ്സല്‍ ഡെലിവറിക്ക് ദേശീയ വിലാസം നിര്‍ബന്ധമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വ്യക്തമാക്കി. പാഴ്‌സലുകളുടെ സുഗമമായ ഡെലിവറി ഉറപ്പാക്കുന്ന തിന് ദേശീയ വിലാസം ആക്ടിവേറ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്ന് അതോറിറ്റി പറഞ്ഞു. ദേശീയ വിലാസം ഉള്‍പ്പെടുത്താത്ത പാഴ്‌സലുകളും കൊറിയറുകളും കൊറിയര്‍ കമ്പനികള്‍ സ്വീകരിക്കുന്നത് വിലക്കാനുള്ള തീരുമാനം അടുത്ത വര്‍ഷാദ്യം മുതല്‍ നടപ്പാക്കി തുടങ്ങുമെന്ന് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. പാഴ്‌സല്‍ ഡെലിവറി മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്.

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക, ഡെലിവറി പ്രക്രിയകള്‍ വേഗത്തിലാക്കുക, കൊറിയര്‍മാരും ഉപഭോക്താക്കളും തമ്മിലുള്ള അനാവശ്യ ആശയവിനിമയം കുറക്കുക എന്നിവ ലക്ഷ്യമിട്ടുള്ള തന്ത്രപ രമായ നടപടിയുടെ ഭാഗമാണ് ഈ തീരുമാനമെന്ന് അതോറിറ്റി വിശദീകരിച്ചു. പാഴ്സല്‍ ഡെലിവറി കമ്പനി കളുടെ പ്രവര്‍ത്തന പ്രക്രിയകളില്‍ കൃത്യതയുടെയും കാര്യക്ഷമതയുടെയും ഉയര്‍ന്ന നിലവാരം കൈവ രിക്കാന്‍ ഇത് സഹായിക്കും. അബ്ശിര്‍, തവക്കല്‍നാ, സിഹതീ, സുബുല്‍ എന്നീ നാല് ഡിജിറ്റല്‍ പ്ലാറ്റ്ഫോമു കളിലൂടെ എല്ലാവര്‍ക്കും തങ്ങളുടെ ദേശീയ വിലാസം അറിയാന്‍ കഴിയുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി കൂട്ടിച്ചേര്‍ത്തു.


Read Previous

എന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, കോടതി നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കരുത്’; ജഡ്ജിയുടെ മുന്നറിയിപ്പ്

Read Next

രാഹുൽ ​ഗാന്ധി വിളിച്ച എംപിമാരുടെ യോ​ഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ; നേതൃത്വത്തിന് അതൃപ്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »