മസ്കറ്റ്: ഒമാൻ ദേശിയ ദിനം പ്രമാണിച്ച് 166 തടവുകാർക്ക് പൊതുമാപ്പ് നൽകി ഭരണാധികാരിയുടെ ഉത്തരവ്. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലിൽ കഴിയുന്ന തടവുകാരിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർക്കാണ് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് നൽകിയിരിക്കുന്നത്.

അതേസമയം ഒമാൻറെ അൻപത്തി മൂന്നാമത് ദേശീയ ദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണ്. നവംബർ 22 (ബുധൻ), 23 (വ്യാഴം) എന്നീ ദിവസങ്ങളിൽ അവധി ആയിരിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസിയുടെ വാർത്താകുറിപ്പിൽ പറയുന്നു.വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ദിനങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ആകെ നാല് ദിവസത്തെ അവധി ലഭിക്കും. നവംബർ 26 ഞായറാഴ്ച മുതൽ പ്രവൃത്തി ദിനമാരംഭിക്കും.