Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി; ഇരു കൈകളും നീട്ടി കാത്തിരിക്കുന്നുവെന്ന് രാഹുല്‍


ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസു മായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേസില്‍ 751 കോടി രൂപയുടെ സ്വത്തുക്കള്‍ ഇതുവരെ കോടതി കണ്ടുകെട്ടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 2022 ജൂണിലാണ് രാഹുല്‍ ഗാന്ധിയെ ഇ.ഡി അവസാനമായി ചോദ്യം ചെയ്തത്. ഏകദേശം 55 മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്യല്‍. മുന്‍ കോണ്‍ ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മൂന്ന് ദിവസങ്ങളിലായി 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ദൈനംദിന പ്രവര്‍ത്തനത്തി ലെ പങ്കിനെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യല്‍. അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ കൈവശമുണ്ടായിരുന്ന ഓഹരികള്‍ എങ്ങനെയാണ് ഗാന്ധി കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ എത്തിയതെന്നായിരുന്നു ഇ.ഡി ചോദിച്ചറിഞ്ഞത്.

ഇ.ഡി റെയ്ഡിനും ചോദ്യം ചെയ്യലിനുമെതിരെ അന്ന് കോണ്‍ഗ്രസ് വലിയ പ്രതിഷേധ മുയര്‍ത്തിയിരുന്നു. കേസന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സാഹച ര്യത്തിലാണ് രാഹുലിനെ വീണ്ടും ചോദ്യം ചെയ്യുന്നതെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇ.ഡി തന്നെ ചോദ്യം ചെയ്യുമെന്ന് സൂചന ലഭിച്ചതായി നേരത്തേ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

‘എന്റെ ചക്രവ്യൂഹ പ്രസംഗം ഇഷ്ടപ്പെട്ടില്ല. അതിനാല്‍ ഒരു റെയ്ഡ് ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണെന്ന് ഇ.ഡിയില്‍ തന്നെയുള്ള ചിലര്‍ എന്നോട് പറഞ്ഞു. ഇരു കൈകളും നീട്ടി കാത്തിരിക്കുന്നു. ചായയും ബിസ്‌കറ്റും റെഡിയാണ്’- എന്നായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തത്.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റ ഡിനെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായി പുതുതായുണ്ടാ ക്കിയ യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ അഴമതിയും വഞ്ചനയും ഉണ്ടെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് രാഹുലിനും സോണിയയ്ക്കു മെതിരെ അന്വേഷണം നടക്കുന്നത്. 2000 കോടി ആസ്തിയുള്ള ഹെറാള്‍ഡിന്റെ സ്വത്തു ക്കള്‍ 50 ലക്ഷം രൂപയ്ക്ക് സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും ഓഹരിയു ള്ള യങ് ഇന്ത്യ സ്വന്തമാക്കിയെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം.


Read Previous

ഒളിമ്പിക്സ് കഴിഞ്ഞു; ഇറാന്റെ ആക്രമണം ഉടനെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍: മേഖലയില്‍ യുദ്ധ വിമാനങ്ങളും പടക്കപ്പലുകളും വേഗത്തിലെത്തിക്കാന്‍ അമേരിക്ക, ആക്രമണം നടത്തിയാല്‍ ഇതുവരെ കാണാത്ത രീതിയില്‍ ഇസ്രയേല്‍ തിരിച്ചടിക്കുമെന്ന് യോവ് ഗാലന്റ്

Read Next

വളര്‍ന്നത് അനാഥയായി, ആരോരുമില്ലാത്ത ഒരുപാട് മാതാപിതാക്കള്‍ക്ക് സ്‌നേഹനിധിയായ മകളായി യോജന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »