വിദ്യാര്‍ഥികളുടെ സാങ്കേതിക മികവ് മാറ്റുരക്കുന്ന ദേശീയ സാങ്കേതിക മേള റിയാദ് ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്കൂളിൽ, നവംബർ 16ന്.


റിയാദ്: വിദ്യാര്‍ഥികളുടെ സാങ്കേതിക മികവ് മാറ്റുരുക്കുന്ന ദേശിയ സാങ്കേതിക മേള നവംബര്‍ 16ന് റിയാദിലെ മലാസിലുള്ള ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനമായ സൈബർ സ്‌ക്വയറിന്റെ സഹായത്തോടെ നടക്കുമെന്ന് സ്കൂള്‍ മാനേജ്മെന്റ് വക്താക്കള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡിജിറ്റല്‍ ഫെസ്റ്റ് റിയാദ് ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ മാനേജ്മെന്റ് വക്താക്കള്‍ റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു.

ഇന്ത്യ, യു എ ഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാർഥികൾ ടെക് ടോക്ക്, റോബോട്ടിക്സ്, എ ഐ, ഐഒടി, വെബ്ഡിസൈൻ വെബ് അപ്ലിക്കേഷനുകൾ, മൊബൈൽ അപ്ലിക്കേഷനുകൾ എന്നീ വിഭാഗത്തില്‍ കുട്ടികളുടെ സാങ്കേതിക മികവിന്‍റെ മാറ്റുരക്കും, മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങളും ഏര്‍പെടുത്തിയിട്ടുണ്ട്‌.

വിദ്യാര്‍ഥികള്‍ക്ക് മികച്ച സാങ്കേതിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ ക്ലാസ്സ്‌ റൂമുകള്‍ ഒരുക്കി വിദ്യാഭ്യാസ രംഗത്ത് സ്ഥാനം ഉറപ്പിച്ച മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമാണ്‌ ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്കൂള്‍. കെ ജി തലംമുതല്‍ മികച്ച പരിചരണമാണ് കുട്ടികള്‍ക്ക് നല്‍കിവരുന്നത്. വിദ്യാർത്ഥികൾക്ക് സാങ്കേതിക രംഗത്ത് ആർജജവവും പരിചയവും നേടാനും ഈ മേഖലയിൽ മികച്ച അവസരം നേടാനും മേള സഹായകരമാകുമെന്നും സ്കൂളിൽ പ്രവർത്തിക്കുന്ന എ ഐ റോബോട്ടിക്സ് ലാബ് വിദ്യാർത്ഥികൾക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ അവസരമൊരുക്കുമെന്നും പ്രിന്‍സിപ്പള്‍ സംഗീത അനൂപ്‌ പറഞ്ഞു.

ലോകമെബാടുമുള്ള വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ സയൻസ്, എ ഐ , കോഡിംഗ്, റോബോട്ടിക്സ് എന്നിവയിൽ വിദ്യഭ്യാസം നല്‍കുന്ന സാങ്കേതിക മുന്‍നിര സ്ഥാപന മാണ്‌ സൈബര്‍ സ്വകയര്‍. വിവിധ സ്കൂള്‍ കേന്ദ്രികരിച്ച് നിരവധി മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ മേള ഒരുക്കുന്നത് സൗദിയില്‍ ഡൂണ്‍സ് ഇന്റര്‍ നാഷണല്‍ സ്കൂള്‍ളുമായി സഹകരിച്ചു കൊണ്ടാണ്. ഫെസ്റ്റിലൂടെ വിദ്യാർത്ഥികൾ ക്ക് അവരുടെ സാങ്കേതിക കഴിവുകൾ തെളിയിക്കാനും പുതിയ ആശയങ്ങളും പ്രൊജ ക്റ്റ്കളും അവതരിപ്പിക്കാനും അന്തര്‍ദേശിയതലത്തിൽ വളര്‍ന്നുവരാനുമുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് സംജാതമാകുക സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ദേശീയ ഡിജിറ്റൽ ഫെസ്റ്റ് എല്ലാ വർഷവും നടത്താനാണ് പദ്ധതിയിടുന്നതെന്നും കമ്പനി വക്താക്കള്‍ പറഞ്ഞു

വാര്‍ത്താസമ്മേളനത്തില്‍ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ പ്രധാന അധ്യാപിക സംഗീത അനൂപ്, ഫൈനാൻസ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ഷനോജ് അബ്ദുള്ള, കസ്റ്റമർ സക്സസ്സ് ഹെഡ് സൈബർ സ്‌ക്വയർ മിഡ്‌ഡിൽ ഈസ്റ്റ്‌ മുഹമ്മദ് താരിഖ് എന്നിവർ പങ്കെടുത്തു.


Read Previous

അരലക്ഷത്തോളം പലസ്തീനികളെ വധിച്ചവരോട് പകരം ചോദിക്കും; ട്രംപല്ല ആര് തന്നെ വന്നാലും ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാന്‍, ഖത്തർ വിടുന്ന ഹമാസ് നേതാക്കൾക്ക് ഇറാൻ അഭയം നൽകും, വിട്ടുവീഴ്ച്ചക്ക് ഇല്ലെന്ന് പ്രഖ്യാപനം.

Read Next

പ്രഭാഷണ കല പരിശീലനം; മലയാളം ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബ് ശില്പശാല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »