കുവൈത്തില്‍ നാലുദിവസം മുന്‍പു കാണാതായ കാസര്‍കോട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി


കുവൈത്ത് സിറ്റി : കുവൈത്തില്‍ നാലുദിവസം മുന്‍പു കാണാതായ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി കാസര്‍കോട് മാണിയാട്ട് സ്വദേശി എ രാജനാണ് (55) മരിച്ചത്. രാജനും ഭാര്യ തൃക്കരിപ്പൂര്‍ മീലിയാട്ടെ കെ.ഷീബയും കുവൈത്തില്‍ തയ്യല്‍ ത്തൊഴിലാളികളാണ്.

കാണാതയതിനെ തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് ഒരു ആശുപത്രി മോര്‍ച്ചറിയില്‍നിന്നു മൃതദേഹം തിരിച്ചറിഞ്ഞത്. ഹൃദയാഘാതം മൂലമാണു മരണം സംഭവിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. കാര്യമ്പുവിന്റെയും വെള്ളച്ചിയുടെയും മകനാണ്. മകന്‍ കെ.വിഷ്ണു രാജ് (ഐടിഐ വിദ്യാര്‍ഥി), സഹോദരങ്ങള്‍: എ.കൃഷ്ണന്‍, കുഞ്ഞമ്പു, കാര്‍ത്യായനി, ഭാസ്‌കരന്‍.


Read Previous

എംഎം ലോറൻസ് നിശബ്ദ തൊഴിലാളി വർഗ്ഗത്തിന്റെ ശബ്‌ദമായി മാറിയ നേതാവ്; കേളി

Read Next

പൂരം കലക്കിയതില്‍ ഗൂഢാലോചനയ്ക്ക് തെളിവില്ല, ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല: വീഴ്ച പറ്റിയത് കമ്മീഷണര്‍ക്ക്’; എഡിജിപിയുടെ റിപ്പോര്‍ട്ട്, കമ്മിഷണർ ഒരാൾ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാകില്ല, ​ഗൂഢാലോചനയുണ്ട്’; വി എസ് സുനിൽകുമാർ, റിപ്പോര്‍ട്ട് അംഗീകരിക്കില്ല, ജുഡീഷ്യല്‍ അന്വേഷണം വേണം, മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വാശി?; കെ മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »