പ്രിയദർശിനി പബ്ലികേഷൻ; സൗദി കോ ഓർഡിനേറ്റര്‍: നൗഫൽ പാലക്കാടനെ ആദരിച്ചു


റിയാദ്: കെ പി സി സി യുടെ പ്രിയദർശിനി പബ്ലികേഷൻസിന്റെ സൗദിയിലെ കോ ഓർഡിനേറ്ററായി തിരഞ്ഞെടുത്ത നൗഫൽ പാലക്കാടനെ ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

ബത്തയിലെ സബർമതി ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ ഷാൾ അണിയിച്ചു. പ്രിയദർശിനി പുബ്ലിക്കേഷൻ നടത്തുന്ന ഏതൊരു പരിപാടിക്കും ജില്ലാ കമ്മിറ്റിയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം നൽകിയതി നോടൊപ്പം നൗഫലിനെ പോലെ ഉള്ള ആളുകൾ തന്നെ ആണ് ഇത്തരം സ്ഥാനങ്ങളിൽ എത്തേണ്ടതെന്നും അദ്ദേഹത്തിന്റെ ഉത്തരവാദിത്വം വളരെ ഭംഗിയായി ചെയ്യാൻ കഴിയട്ടെ എന്നും ആശംസിച്ചു.

ഓ ഐ സി സി ഗ്ലോബൽ സെക്രട്ടറി റസാഖ് പോക്കോട്ടുംപാടം, ഓ ഐ സി സി സീനിയർ വൈസ് പ്രസിഡന്റ് സലീം കളക്കര, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് അമീർ പട്ടണത്ത് ,സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്, സെൻട്രൽ കമ്മിറ്റി സ്പോർട്സ് കൺവീനർ ബഷീർ , ജില്ലാ കമ്മിറ്റി ഭാരവാഹികളായ സാദിഖ് വടപുറം , ഷൌക്കത്ത് ഷിഫാ , ശിഹാബ് അരിപ്പൻ , സലീം വാഴക്കാട് , അൻസാർ വാഴക്കാട് , ഷറഫു ചിറ്റാൻ, റഫീഖ് കൊടിഞ്ഞി , ബനൂജ് പൂക്കോട്ടുംപാടം ,മുത്തു പാണ്ടിക്കാട് , ഭാസ്കരൻ മഞ്ചേരി, പ്രഭാകരൻ ഒളവട്ടൂർ , ഉണ്ണി വാഴയൂർ , സൈനുദ്ധീൻ വെട്ടത്തൂർ, വണ്ടൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഇ പി സഗീർ , പെരിന്തൽമണ്ണ നിയോജക മണ്ഡലം പ്രസിഡന്റ് മുജീബ് , മഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് അക്ബർ ബാദുഷ , വേങ്ങര നിയോജക മണ്ഡലം സെക്രട്ടറി ഉമർ അലി , തിരുരങ്ങാടി മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ , പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിക് വേണ്ടി മലപ്പുറം ജില്ലാ ഭാരവാഹി അൻസാർ നെയ്തല്ലൂർ , നിലംബൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും വർക്കിംഗ് പ്രസിഡന്റ് വാഹീദ് വാഴക്കാട് നന്ദിയും പറഞ്ഞു .


Read Previous

കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് വിരോധം വച്ചുപുലർത്തുന്ന ഇതര പാർട്ടിക്കാർക്ക് പോലും സമ്മതനായ വ്യക്തി; ജിദ്ദ നവോദയ സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു

Read Next

കെജ്‌രിവാളിൻ്റെ രാജി പ്രഖ്യാപനം രാഷ്ട്രീയ നാടകം; കെജ്‌രിവാളിനെയും എഎപിയെയും കടന്നാക്രമിച്ച് ബിജെപി നേതാക്കള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »