Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.


ദമ്മാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണിറ്റ് കമ്മിറ്റി സെക്രട്ടറിയുമായ നൗഷാദ് മുവാറ്റുപുഴക്ക് നവയുഗം മേഖല കമ്മിറ്റി യാത്ര അയപ്പ് നൽകി.

നവയുഗം ദല്ല മേഖല ഓഫിസിൽ നടന്ന ലളിതമായ യാത്രയയപ്പ് ചടങ്ങിൽ വച്ചു മേഖല കമ്മിറ്റി പ്രസിഡൻ്റ് സനു മഠത്തിലും, സെക്രട്ടറി നിസാം കൊല്ലവും ചേർന്ന് നൗഷാദിന് നവയുഗത്തിന്റെ ഉപഹാരം കൈമാറി. മേഖല ജോയിൻ്റ് സെക്രട്ടറിമാരായ വർഗീസ്, ജിതിൻ, വൈസ്പ്രസിഡൻ്റ് നന്ദകുമാർ, ട്രഷറർ റഷീദ് പുനലൂർ, ജയേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉപഹാരം ഏറ്റു വാങ്ങി നൗഷാദ് നന്ദി രേഖപ്പെടുത്തി.

നവയുഗം ടയോട്ട യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്ത് നടപ്പാക്കിയ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കു വഹിച്ച നൗഷാദ്, പ്രാരംഭകാലം മുതൽ നവയുഗത്തിൽ പ്രവർത്തിച്ചു വരുന്ന സജീവപ്രവർത്തകനാണ്.
ദമ്മാം ടയോട്ടയിലുള്ള വാഹന അക്സസ്സറി സ്ഥാപനത്തിൽ കഴിഞ്ഞ പതിനാറു വർഷമായി ജോലിചെയ്തു വരികയായിരുന്നു. ജോലി സംബന്ധമായ വിഷയങ്ങൾ കാരണമാണ് നാട്ടിലേക്ക് മടങ്ങുന്നത്.

മുവാറ്റുപുഴ സ്വദേശിയായ റംല നൗഷാദ് ആണ് ഭാര്യ. അൽഫിന, അർഷാന, അൻഷ എന്നിവരാണ് മക്കൾ.


Read Previous

റിയാദ് കെഎംസിസി ഇ അഹമ്മദ് സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

Read Next

അദാനിയുടെ ആരോപണം തള്ളി മന്ത്രി: ഇന്ത്യക്കെതിരെയുള്ള ആക്രമണമല്ലെന്ന് നിര്‍മല സീതാരാമന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »