Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നവയുഗം അൽഹസ്സ ഷുഖൈഖ് യൂണിറ്റ് ഓണഘോഷം സംഘടിപ്പിച്ചു.


അൽഹസ്സ: നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ ഷുഖൈഖ് യൂണിറ്റ് സംഘടിപ്പിച്ച വിപുലമായ ഓണാഘോഷപരിപാടികൾ അൽഹസ്സ പ്രവാസികൾക്ക് നല്ലൊരു അനുഭവമായി. ഷുഖൈഖ് ഓഡിറ്റോറിയത്തിൽ വച്ചാണ് ഓണാഘോഷപരി പാടികൾ അരങ്ങേറിയത്. ഉച്ചയ്ക്ക് നടന്ന ഗംഭീരമായ ഓണസദ്യയോടെയാണ് ആഘോഷപരിപാടികൾ ആരംഭിച്ചത്. തുടർന്ന് കലാപരിപാടികളും ഗാനമേളയും അരങ്ങേറി. ലത്തീഫ് മൈനാഗപ്പള്ളി കലാപരിപാടികൾക്ക് നേതൃത്വം നൽകി.

നവയുഗം സാംസ്കാരികവേദി എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുകളും ഈ പരിപാടിയിൽ വെച്ച് വിതരണം ചെയ്യുകയുണ്ടായി.

നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ ഷാജി മതിലകം, നിസാം കൊല്ലം, ഗോപകുമാർ, ബിജു വർക്കി, ഷിബുകുമാർ, തമ്പാൻ നടരാജൻ, ശരണ്യ ഷിബു, മഞ്ജു അശോക്, മീനു അരുൺ എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുത്തു.

നവയുഗം അൽഹസ്സ മേഖല കമ്മിറ്റി ഭാരവാഹികളായ വേലുരാജൻ, സുനിൽ വലിയാട്ടിൽ, സുശിൽ കുമാർ, നാസർ മസർയ്യ, ഷുഖൈഖ് യൂണിറ്റ് ഭാരവാഹികളായ ജലീൽ, സിയാദ് പള്ളിമുക്ക്, സുന്ദരേശൻ, ഷിബു താഹിർ, സുരേഷ് മടവൂർ, സുധീർ, സുജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Read Previous

മൂന്നു ഡാമുകളില്‍ റെഡ് അലര്‍ട്ട്; പെരിങ്ങല്‍കുത്തില്‍ ബ്ലൂ, ജാഗ്രത

Read Next

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേരിടണം: ശശി തരൂര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »