നിരത്ത് നിറയെ ബോർ​ഡുകൾ ഉള്ളതല്ല നവകേരളം, കൊല്ലത്തു കൂടി വരുമ്പോൾ കണ്ണടച്ചു വരാൻ കഴിയില്ല’- വിമർശിച്ച് ഹൈക്കോടതി


കൊച്ചി: ഫ്ലക്സ് ബോർഡ്, കൊടി തോരണങ്ങൾ ഉപയോ​ഗിക്കുന്നതിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. പ്രധാന രാഷ്ട്രീയ പാർട്ടികൾ കോടതി ഉത്തരവുകൾ നിരന്തരം ലംഘിക്കുന്നതായി സിം​ഗിൾ ബഞ്ച് കുറ്റപ്പെടുത്തി. കൊല്ലത്തു കൂടി വരുമ്പോൾ കണ്ണടച്ചു വരാൻ കഴിയില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ നടപ്പാക്കാൻ സർക്കാർ ആരെയാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചു.

ടൂറിസത്തിന്റെ അടിസ്ഥാന ഘടകം ശുചിത്വമാണ്. അതു രാഷ്ട്രീയ പാർട്ടികൾക്കു മനസിലാകുന്നില്ല. പ്രധാന രാഷ്ട്രീയ പാർട്ടികൾ എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നത്. നിയമത്തിനു മുകളിലാണ് തങ്ങൾ എന്നാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ കരുതുന്നത്. ആ വിശ്വാസത്തിനു സർക്കാർ കുട പിടിക്കുക യാണ്. നിയമവിരുദ്ധമായി ഫ്ലക്സുകളും കൊടി തോരണങ്ങളും നിരന്തരം ഉയരുകയാണ്. സർക്കാരുമായി ബന്ധമുള്ള വിഭാ​ഗങ്ങളാണ് ഇതിനു പിന്നിലെന്നു വിമർശനമുണ്ട്. സർക്കാരിന്റെ ഉത്തരവുകൾ സർക്കാർ പോലും നടപ്പാക്കുന്നില്ല. കോടതി കുറ്റപ്പെടുത്തി.

നീതിന്യായ സംവിധാനത്തെ പരിഹസിക്കുകയാണ് ചിലർ. ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ ഹൈക്കോടതിക്ക് മുന്നോട്ടു പോകാനാകില്ല. സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലെന്നു സർക്കാർ അം​ഗീകരിക്കുമോയെന്നും കോടതി ചോദിച്ചു. നിരത്തിൽ നിറയെ ബോർ​ഡുകൾ ഉള്ളതല്ല നിങ്ങൾ പറയുന്ന നവകേരളം. ടൺ കണക്കിനു ബോർഡുകൾ മാറ്റുന്നു അതിൽ കൂടുതൽ ബോർഡുകൾ വയ്ക്കുന്നു. ഇതിലൂടെ കേരളം കൂടുതൽ മലിനമാകുന്നുവെന്നും കോടതി വ്യക്തമാക്കി.


Read Previous

ബ്രിട്ടൻ നയതന്ത്ര ഉത്തരവാദിത്വം കാണിക്കണം’- ജയശങ്കറിനു നേർക്കുണ്ടായ ആക്രമണ ശ്രമത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ

Read Next

സംഘടനാ ദൗര്‍ബല്യമുണ്ട്, പരിഹരിച്ചാല്‍ മാത്രമേ തുടര്‍ ഭരണം ലഭിക്കൂ, സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ഇപിക്ക് വിമര്‍ശനം; സജിക്ക് മുന്നറിയിപ്പ്: സ്വത്വ രാഷ്ട്രീയത്തെ ചെറുക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നും വിലയിരുത്തല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »