Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നവയുഗം കേന്ദ്ര കമ്മിറ്റി :  ജമാൽ വില്യാപ്പള്ളി  പ്രസിഡന്റ്, എം.എ.വാഹിദ് കാര്യറ ജനറൽ സെക്രട്ടറി.


ദമ്മാം:  ഇരുന്നൂറ്റി അൻപതിലധികം ആളുകളുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദിൽ നടന്ന വിമാനാപകടം, ഇന്ത്യയിലെ വിമാനങ്ങളുടെ സുരക്ഷിതത്വത്തെപ്പറ്റി ഏറെ ആശങ്കകൾ ഉയർത്തുന്നു ണ്ടെന്നും, ഇക്കാര്യത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിയ്ക്കാനായി, സ്വകാര്യവിമാനകമ്പനികൾ വിമാനങ്ങളുടെ  സാങ്കേതിക പരിശോധനകൾ കൃത്യമായ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിധേയ മായി കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ  കേന്ദ്ര വ്യോമയാന മന്ത്രാലയം സ്വീകരിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കൃത്യവും പഴുതടച്ചുള്ളതുമായ തുടർച്ചയായ സാങ്കേതിക, സുരക്ഷാ, ക്വാളിറ്റി പരിശോധനകൾ നടത്തുന്നതിൽ പലപ്പോഴും സ്വകാര്യ വിമാനകമ്പനികൾ വീഴ്ച വരുത്തുന്നുണ്ട്. 2025 മാർച്ച് വരെ ഇന്ത്യയിലെ ആകെ വിമാനങ്ങളുടെ 16% വരുന്ന 133 വിമാനങ്ങൾ, വിവിധ യന്ത്രത്തകരാറുകൾ മൂലം സർവീസ് നടത്താനാകാതെ വർക്ക്ഷോപ്പുകളിൽ കയറേണ്ടി വന്നു എന്നുള്ള നീതി ആയോഗിന്റെ റിപ്പോർട്ട് ഇതിനു അടിവരയിടുന്നു. വിമാനങ്ങളെ ഏറെ ആശ്രയിക്കുന്ന പ്രവാസികളെയും കുടുംബ ങ്ങളെയും ഇത് മാനസിക സംഘർഷത്തിന് ഇടയാക്കുന്നുണ്ട്. അതിനാൽ ഇതിൽ കൂടുതൽ കർശനമായ നടപടികൾ കേന്ദ്ര വ്യോമയാന വകുപ്പ് നടപ്പാക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്ര സമ്മേളനം തെരെഞ്ഞെടുത്ത പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യ യോഗം ജമാൽ വില്യാപ്പള്ളിയുടെ അധ്യക്ഷതയിൽ  യോഗം ചേർന്ന്  കേന്ദ്രഭാരവാഹികളെ തെരെഞ്ഞെ ടുത്തു.   ദാസൻ രാഘവൻ (രക്ഷാധികാരി), ജമാൽ വില്യാപ്പള്ളി (പ്രസിഡന്റ്), മഞ്ചു മണിക്കുട്ടൻ, പ്രിജി കൊല്ലം (വൈസ് പ്രസിഡന്റുമാർ), എം. എ. വാഹിദ് കാര്യറ (ജനറൽ സെക്രെട്ടറി), ഗോപകുമാർ ആർ, സജീഷ് പട്ടാഴി (ജോയിന്റ് സെക്രെട്ടറിമാർ), സാജൻ കണിയാപുരം (ട്രെഷറർ),  ഷാജി മതിലകം (ജീവകാരുണ്യ വിഭാഗം കൺവീനർ), സുശീൽ കുമാർ (കൺട്രോൾ കമ്മീഷൻ ചെയർമാൻ),  ബെൻസിമോഹൻ ജി (മീഡിയ കൺവീനർ) എന്നിവരാണ് നവയുഗം കേന്ദ്രകമ്മിറ്റി ഭാരവാഹികൾ.

ഭാരവാഹികളെക്കൂടാതെ,  ഉണ്ണി മാധവം, നിസാം കൊല്ലം, അരുൺ ചാത്തന്നൂർ, ബിജു വർക്കി,ഷിബു കുമാർ, ശരണ്യ ഷിബു, ബിനു കുഞ്ഞു, മണിക്കുട്ടൻ,  ലത്തീഫ് മൈനാഗപ്പള്ളി, തമ്പാൻ നടരാജൻ, ജാബിർ മുഹമ്മദ്‌, സംഗീത സന്തോഷ്‌, ജോസ് കടമ്പനാട്, സഹീർഷകൊല്ലം, മഞ്ചു അശോക്, നന്ദകുമാർ, വർഗീസ്, വിനീഷ് കുന്നംകുളം, രാജൻ കായംകുളം, റഷീദ്‌ പുനലൂർ, സുനിൽ വലിയാട്ടിൽ, വേലു രാജൻ, ഹുസൈൻ നിലമേൽ, ശ്രീകുമാർ വെള്ളല്ലൂർ, സാബു വർക്കല, റിയാസ് മുഹമ്മദ്‌, സുരേന്ദ്രൻ തയ്യിൽ, രഞ്ജിത പ്രവീൺ, അബിൻ തലവൂർ, മനോജ്‌ ചവറ, ജലീൽ കല്ലമ്പലം, ഷിബു താഹിർ എന്നീ കേന്ദ്രക മ്മിറ്റി അംഗങ്ങളും, സിയാദ് കൊല്ലം, ഷീബ സാജൻ എന്നീ സ്ഥിരം ക്ഷണിതാക്കളും ഉൾപ്പെടുന്നതാണ് നവയുഗം കേന്ദ്ര കമ്മിറ്റി.


Read Previous

സനയ്യ40 ഏരിയ സമ്മേളനം ജൂലൈ 18-ന്; സംഘാടക സമിതി രൂപീകൃതമായി

Read Next

മാതാവിനെയും സഹോദരിയെയും അവരുടെ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും കൂട്ടക്കൊല ചെയ്ത, സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »