Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസി  കുടുംബങ്ങളുടെ ഉത്സവമായി നവയുഗം കുടുംബസംഗമം അരങ്ങേറി.


ദമ്മാം :  പ്രവാസി കുടുംബങ്ങൾക്ക് ആഹ്ളാദത്തിന്റെയും, ഒത്തൊരുമയുടെയും, സ്നേഹത്തിന്റെയും ഉത്സവം തീർത്ത് നവയുഗം സാംസ്ക്കാരികവേദി കുടുംബവേദിയുടെ കുടുംബസംഗമം അരങ്ങേറി.  ദമ്മാം സിഹാത്തിലെ  ആൻനഖ്‌യാ  ഫാം ഹൗസിൽ രാവിലെ 10 മുതൽ വൈകുന്നേരം 8.30 മണി വരെ അരങ്ങേറിയ കുടുംബസംഗമത്തിൽ, ഒട്ടേറെ പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു.

രാവിലെ മുതൽ തന്നെ കുട്ടികൾക്കും, സ്ത്രീകൾക്കും, കുടുംബങ്ങൾക്കും ഉള്ള വിവിധ മത്സരങ്ങൾ ഇൻ ഡോർ ഹാളിലും, ഔട്ഡോർ  സ്റ്റേഡിയത്തിലുമായി അരങ്ങേറി. വിവിധ മത്സരങ്ങളിലും, കലാ പരിപാടി കളിലും ആവേശപൂർവ്വം കുടുംബങ്ങളും കുട്ടികളും പങ്കെടുത്തു. വൈകുന്നേരം വിവിധ ഗാന, നൃത്ത, നാടക, വാദ്യോപകരണ കലാപരിപാടികൾ കോർത്തൊരുക്കിയ കലാസന്ധ്യ അരങ്ങേറി.  സുറുമി നസീം കലാസന്ധ്യയുടെ അവതാരകയായി. കലാസന്ധ്യക്കൊടുവിൽ മത്സരവിജയി കളായവർക്ക് നവയുഗം നേതാക്കൾ സമ്മാനങ്ങൾ വിതരണം ചെയ്തു.

കുടുംബസംഗമം പരിപാടിയ്ക്ക്  നവയുഗം കുടുംബവേദി നേതാക്കളായ ശരണ്യ ഷിബു, അരുൺ ചാത്തന്നൂർ, മഞ്ജു മണിക്കുട്ടൻ, ഉണ്ണി മാധവം, നിസ്സാം കൊല്ലം, സംഗീത ടീച്ചർ, ബിനുകുഞ്ഞു, റിയാസ്, ജാബിർ, രവി ആന്ത്രോട്, മീനു അരുൺ, മഞ്ജു അശോക്, ഷെമി ഷിബു, അമീന റിയാസ്, ആതിര, ദീപ, ഉഷ ഉണ്ണി, നാഫിത, ഇബ്രാഹിം, വർഗ്ഗീസ്, വിനീഷ്, സുധീഷ്, ഷിബു, സന്തോഷ്  എന്നിവർ നേതൃത്വം നൽകി.


Read Previous

റമദാനിലെ ആദ്യ ദിനത്തിൽ ഇഫ്താർ സംഗമം നടത്തി കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റർ.

Read Next

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്‍റര്‍ സമൂഹ നോമ്പുതുറ റമദാനിലെ 30 ദിവസവും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »