Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസലോകത്ത് ഉത്സവം തീർത്ത് “നവയുഗസന്ധ്യ 2024” അരങ്ങേറി.


ദമ്മാം: സൗദി അറേബ്യയുടെ പ്രവാസലോകത്ത് മലയാളനാട് പറിച്ചു നട്ടത് പോലെ വർണ്ണവിസ്മയങ്ങളുടെ ഉത്സവം തീർത്ത “നവയുഗസന്ധ്യ 2024” പ്രവാസികൾക്ക് ഇന്ത്യ മരിയ്ക്കാതെയിരിയ്ക്കണമെങ്കിൽ ഇന്ത്യയുടെ നാനാത്വം മരിയ്ക്കാതെയിരിയ്ക്കണം: ബിനോയ് വിശ്വം. സൗദി അറേബ്യയുടെ പ്രവാസ ലോകത്ത് ഉത്സവം തീർത്ത് “നവയുഗസന്ധ്യ 2024” അരങ്ങേറി. ദമ്മാം: സൗദി അറേബ്യയുടെ പ്രവാസ ലോകത്ത് മലയാളനാട് പറിച്ചു നട്ടത് പോലെ വർണ്ണവിസ്മയങ്ങളുടെ ഉത്സവം തീർത്ത “നവയുഗസന്ധ്യ 2024” പ്രവാസികൾക്ക് ആവേശമായി, ദമ്മാം സിഹാത്തിൽ അരങ്ങേറി.

നൂറുകണക്കിന് സ്ക്കൂൾ കുട്ടികൾ പങ്കെടുത്ത കളറിംഗ്, ചിത്രരചന മത്സരങ്ങളോടെയാണ് ഉച്ചയ്ക്ക് നവയുഗസന്ധ്യ ആരംഭിച്ചത്. വനിതകൾക്കായി മൈലാഞ്ചി മത്സരങ്ങളും അരങ്ങേറി. ഫുഡ് ഫെസ്റ്റിവൽ, നവയുഗം വായനവേദിയുടെ പുസ്തകപ്രദർശനം, മെഡിക്കൽ ക്യാമ്പ്,എന്നിവയും സജ്ജീകരിച്ചിരുന്നു. പ്രവാസലോകത്തെ ചിത്രകാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച ചിത്രപ്രദർശനവും ഒരുക്കിയിരുന്നു.

തുടർന്ന് അരങ്ങേറിയ, നാടൻ ശേലുള്ള നൃത്തകലാരൂപങ്ങൾ മുതൽ കാവുകൾ തീണ്ടുന്ന തെയ്യം വരെ അണിനിരന്ന സാംസ്ക്കാരിക ഘോഷയാത്ര സൗദിയിലെ പ്രവാസലോകത്തിനു വേറൊട്ടൊരു അനുഭവമായി. തിരുവാതിരയും, മാർഗ്ഗംകളിയും, ക്രിസ്തുമസ്സ് കരോൾ സംഘവും, ഒപ്പനയും, ഗസലും, ശാസ്ത്രീയ, നാടൻ നൃത്തങ്ങളും, മനോഹരഗാനങ്ങളും, സിനിമാറ്റിക്ക് നൃത്താവിഷ്കാരങ്ങളും ഒക്കെ നിറഞ്ഞ കലാസന്ധ്യ കാഴ്ചക്കാരുടെ മനം നിറച്ചു. കിഴക്കൻ പ്രവിശ്യയിലെ നൂറോളം കലാകാരന്മാർ നവയുഗസന്ധ്യ വേദിയിൽ അണി നിരന്നിരുന്നു. സുറുമി നസീം, നീതു ശ്രീവത്സൻ എന്നിവർ കലാപരിപാടികൾക്ക് അവതാരകരായി.

നവയുഗസന്ധ്യയോടനുബന്ധിച്ചു നടന്ന സാംസ്ക്കാരികസദസ്സിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. മുൻമന്ത്രിയും സിപിഐ സംസ്ഥാന സെക്രെട്ടറിയുമായ ബിനോയ് വിശ്വം സമ്മേളനം ഉത്‌ഘാടനം ചെയ്തു മുഖ്യപ്രഭാഷണം നടത്തി. ഭാരതത്തിന്റെ ആത്മാവ് അതിന്റെ നാനാത്വമാണെന്നും, അത് മനസ്സിലാക്കിയാണ് സമൂഹത്തിന്റെ ആ ബഹുസ്വരതയെ ഇല്ലാതാക്കി, ഭൂരിപക്ഷമതത്തിന്റെ ഏകത്വത്തിലേയ്ക്ക് കൊണ്ട് വരാൻ ജനാധിപത്യവിരുദ്ധ ശക്തികൾ ശ്രമിയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ മരിയ്ക്കാതെയിരിയ്ക്കണമെങ്കിൽ ഇന്ത്യൻ സമൂഹത്തി ന്റെ നാനാത്വം മരിയ്ക്കാതെയിരിയ്ക്കണം. അതിനായി പോരാടാൻ പ്രവാസലോകത്തെ ഇന്ത്യക്കാരും അണിചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സിപിഐ ദേശീയ കൗൺസിൽ അംഗവും മുൻ എം.എൽ.എ യുമായ സത്യൻ മൊകേരി, കാനം രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ വെള്ളം ചേർക്കാതെ നിലപാടുകളെടുക്കു കയും, എടുക്കുന്ന നിലപാടുകളിൽ യാതൊരു പ്രലോഭനങ്ങൾക്കും വഴിപ്പെടാതെ ഉറച്ചു നില്ക്കുകയും, ഇഛാശക്തിയോടെ അവ നടപ്പിലാക്കുകയും ചെയ്തിരുന്ന ഇടതുപക്ഷ ജനകീയ നേതാവായിരുന്നു കാനം രാജേന്ദ്രൻ എന്ന് അദ്ദേഹം അനുസ്മരിച്ചു.

സാംസ്ക്കാരിക സദസ്സിൽ വെച്ച് ശ്രീ: ബിനോയ് വിശ്വത്തിന് നവയുഗം കാനം രാജേന്ദ്രൻ മെമ്മോറിയൽ അവാർഡ് ശ്രീ: സത്യൻ മൊകേരി സമ്മാനിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറ പൊന്നാട അണിയിച്ചു. കേന്ദ്രകമ്മിറ്റി അംഗം ശ്രീകുമാർ കായംകുളം ക്യാഷ് അവാർഡ് സമ്മാനിച്ചു.
അവാർഡിനൊപ്പം ലഭിച്ച ക്യാഷ് പ്രൈസ് ആയ അൻപതിനായിരം രൂപ ശ്രീ ബിനോയ് വിശ്വം, വയനാട് ദുരിതതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതായി പ്രഖ്യാപിച്ചു.

തങ്ങൾ പ്രവർത്തിയ്ക്കുന്ന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ചടങ്ങിൽ വെച്ച് ആദരിച്ചു. സൗമ്യ വിനോദ് (കലാരംഗം), ബോബൻ തോമസ് (വ്യവസായം), ഇല്യാസ് (യുവ ബിസിനെസ് സംരംഭകൻ )ജലീൽ കല്ലമ്പലം (സാമൂഹ്യസേവനം), കെ വെങ്കിടേശൻ (ജീവകാരുണ്യം), കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ്ബ് (കായികം), ആതുരമേഖലയിൽ സുത്യർത്ഥ സേവനം ചെയ്യുന്ന ഡോക്ടർമാർ, നഴ്‌സുമാർ, ലാബ് ടെക്‌നീഷ്യന്മാർ, വിവിധ ഇന്ത്യൻ സ്‌കൂളുകളിലെ അധ്യാപകർ എന്നിവരെയാണ് ആദരിച്ചത്.

ബഷീർ വാരോട് (നവോദയ), അലികുട്ടി ഒളവട്ടൂർ (കെ എം സി സി), ബിജു കല്ലുമ്മല (ഒ.ഐ.സി.സി), ഹനീഫ അറബി (ഐ.എം.സി.സി) എന്നിവർ ചടങ്ങിൽ ആശംസപ്രസംഗം നടത്തി. നവയുഗം രക്ഷധി കാരി ഷാജി മതിലകം, പ്രമുഖ ജ്വവകാരുണ്യ പ്രവർത്തകയും നവയുഗം വൈസ് പ്രസിഡ ന്റുമായ മഞ്ചു മണിക്കുട്ടൻ, നവയുഗം ട്രഷർ സാജൻ കണിയാപുരം, സംഘാടക സമിതി രക്ഷധികാരി ഉണ്ണി മാധവം തുടങ്ങിയവർ സംബന്ധിച്ചു തുടർന്ന് ഉച്ചയ്ക്ക് നടന്ന ചിത്രരചന, കളറിംഗ്, കേക്ക് മേക്കിങ്, മെഹന്തി എന്നീ മത്സരങ്ങളിൽ വിജയിച്ചവർക്കും, കലാപരിപാടികളിൽ പങ്കെടുത്തവർക്കും സമ്മാന ങ്ങൾ വിതരണം ചെയ്തു.ചടങ്ങിന് നവയുഗം ജനറൽ സെക്രെട്ടറി എം എ വാഹിദ് കാര്യറ സ്വാഗതവും, സംഘാടകസമിതി ചെയർമാൻ ഗോപകുമാർ അമ്പലപ്പുഴ നന്ദിയും പറഞ്ഞു.

നവയുഗസന്ധ്യയ്ക്ക് നവയുഗം നേതാക്കളായ ബിജു വർക്കി, നിസ്സാം കൊല്ലം, ലത്തീഫ് മൈനാഗപ്പള്ളി, അരുൺ ചാത്തന്നൂർ, പ്രിജി കൊല്ലം, ഷിബുകുമാർ, ദാസൻ രാഘവൻ, ശരണ്യ ഷിബു, പദ്മനാഭൻ മണിക്കുട്ടൻ, ബിനുകുഞ്ഞു, ജാബിർ, സംഗീത ടീച്ചർ, ഷീബ സാജൻ, റിയാസ് മുഹമ്മദ്‌,സുശീൽ കുമാർ, സിയാദ് പള്ളിമുക്ക്, വേലുരാജൻ, സാബു, സുരേന്ദ്രൻ, ജിതേഷ്,മഞ്ചു അശോക്, അമീന റിയാസ്, മീനു അരുൺ,വിനീഷ് , വർഗ്ഗീസ്, നന്ദകുമാർ, രാജൻ കായംകുളം, ജോസ് കടമ്പനാട്,രവി ആന്ത്രോട്, നാസർ കടവിൽ, ഹുസൈന് നിലമേൽ, തമ്പാൻ നടരാജൻ , വിനോദ് കുഞ്ഞു അനസ്, ആദർശ്, ഷെന്നി, ലാലു ദിവാകരൻ ജയേഷ് എന്നിവർ നേതൃത്വം നൽകി.


Read Previous

മലയാളം മിഷൻ ബുറൈദയിൽ പഠന ക്ലാസ് സംഘടിപ്പിച്ചു.

Read Next

ദുബൈയിൽ പുതിയ മേൽപാലംകൂടി തുറന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »